ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് അന്തരിച്ചു

സ്പോര്‍ട്സ് ഡസ്ക്
Friday, November 20, 2020

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) അന്തരിച്ചു. ശ്വാസകോശസംബന്ധമായ രോഗം മൂലം കുറച്ചുനാളായി ചികിത്സയിലായിരുന്നു. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലെ അംഗമായ സിറാജിന് പിതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദില്‍ ഓട്ടോ ഡ്രൈവറായിരുന്നു മുഹമ്മദ് ഗൗസ് ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് മകനെ ക്രിക്കറ്റ് താരമാക്കി വളര്‍ത്തിയത്. തന്നെ ക്രിക്കറ്റ് താരമാക്കി വളര്‍ത്താന്‍ പിതാവ് അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് സിറാജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

×