മൊയ്തുവിന്റെ മിഴികളിൽ (കവിത)

New Update

publive-image

-അബ്ദുസ്സലാം തൊടുപുഴ
മജ്മഅ് വെട്ടിച്ചിറ

(ലോകസഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മൊയ്തു കിഴിശ്ശേരിയുടെ ഓർമകൾക്ക് മുമ്പിൽ..)

Advertisment

അഭ്യാസവും അഭിജാത്യവും
കോർത്തുവെക്കാതെ
മൊയ്തുവിന്റെ പടവുകൾക്ക് ഹൃദയം പകുത്ത് നൽകേണ്ടിവരും.

ഒടുക്കമില്ലാതെ പരതുന്ന
അയനങ്ങൾക്ക്
ജീവൻ ഒഴിച്ചു
കൊടുക്കേണ്ടിവരും.

ഉള്ളിലുറച്ച പ്രത്യാശയും
ഹൃദയധമനികളിലെ നീരസവും, സ്വച്ഛന്ദമായ മറുലോകം
ഒരുക്കിവെക്കുന്നുണ്ടാകും

നേരിന്റെ ഗന്ധം വമിക്കുന്ന താഴ്വരകൾ,
ഗുഹകൾ, പാടങ്ങൾ
കാലമൊരു വഴി കാട്ടിയായ്
കൺമുന്നിൽ വിരിയും.

തുർക്കിയിലെ തണുപ്പും
ഇറാഖിന്റെ ചൂരും
വാഗയുടെ നൈരാശ്യവും
വേഷം മാറിയവന്റെ
ആഭരണങ്ങൾ.

നിളയിലെ പഞ്ചസാര
തരികൾ ഒച്ചവെച്ചതാണ് അറബിക്കടലിന്റെ ആഴികളിൽ നെടുവീർപ്പിട്ടത്.

ഒടുവിൽ
പൊക്കിൾക്കൊടിയുടെ
ഓരത്തുറങ്ങാൻ
തുഴഞ്ഞെത്തിയ
പിൻ വിളികൾ
അലംഘനീയതക്കുത്തരമേകി.

poetry
Advertisment