ഡൽഹി നജഫ്‍ഗഡിൽ ഈഷ് വാടികയിൽ ഡൽഹി അതിരൂപതയുടെ കീഴിൽ പണികഴിപ്പിച്ച നൂതന സവിശേഷതകളാൽ ലോകത്തുതന്നെ വേറിട്ട് നിർത്താവുന്ന ആകർഷതകളുള്ള മോർണിംഗ് സ്റ്റാർ ദേവാലയത്തിന്‍റെ കൂദാശാ കർമ്മം നടന്നു

റെജി നെല്ലിക്കുന്നത്ത്
Tuesday, October 13, 2020

ഡല്‍ഹി: ഡൽഹി നജഫ്‍ഗഡിൽ ഈഷ് വാടികയിൽ ഡൽഹി അതിരൂപതയുടെ കീഴിൽ പണികഴിപ്പിച്ച മോർണിംഗ് സ്റ്റാർ ദേവാലയത്തിന്‍റെ കൂദാശാ കർമ്മം നടന്നു. നൂതന സവിശേതകളാൽ ലോകത്തുതന്നെ വേറിട്ട് നിർത്താവുന്ന ആകർഷകതകളുള്ള ഈ പള്ളി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയാണ് കൂദാശ ചെയ്തത്.

ഫാ. സ്റ്റാൻലി കോഴിച്ചിറയുടെ ആശയത്തിലാണ് ഇതിന്‍റെ നിർമ്മിതി സാക്ഷാൽകൃതമായത്. 52 അടി ഉയരത്തിൽ ആറ് ഡയമെൻഷനിൽ നിർമ്മാണം പൂർത്തിയാക്കയിരിക്കുന്ന ഈ പള്ളി ഇഷ് വാടികയിൽ ഒരു അഡൊറേഷൻ ചാപ്പൽ വേണമെന്നത് ആർച്ച് ബിഷപ്പ് അനിലിന്‍റെ ഏറെ നാളായുള്ള ആഗ്രഹത്തിന്‍റെ സാക്ഷാൽക്കാരമാണ്.

ജനങ്ങൾക്ക് സൌകര്യമനുസരിച്ച് വന്ന് പ്രാർത്ഥനക്കായി സമയം മാറ്റി വെക്കാൻ കഴയുന്ന ചെറിയൊരു ചാപ്പൽ എന്ന നിലയിലാണ് ഡിസൈൻ ചെയ്തതെങ്കിലും ദിവ്യകാരുണ്യ നാഥനായി സവിശേഷതകളോടെ ഒരുക്കുന്ന ആരാധനാലയം വേണമെന്നതായിരുന്നു എല്ലാവരുടെയും ആഗ്രഹം.

സാവകാശം അതിന്‍റെ രൂപഘടനയെക്കുറിച്ച് ധാരണയിലെത്തുകയും, നക്ഷത്രത്തിന്‍റെ ആകൃതിയിൽ വേണമെന്ന ആശയം ആർക്കിടെക്ടായ ശ്രീ രഞ്‍ജിത്ത് ജോണുമായി പങ്കുവെക്കുകയും ചെയ്തു. അങ്ങനെ നക്ഷത്രാകൃതിയിൽ ചാപ്പൽ നിർമ്മിക്കാമെന്ന തീരുമാനത്തിലെത്തി.

ആറ് ഡയമെൻഷനുള്ള നക്ഷത്രാകൃതിയാണ് ഡിസൈൻ ചെയ്തത്. വശങ്ങളിൽ നിന്നും മുകളിൽ നിന്നും നോക്കുമ്പോൾ നക്ഷത്രത്തിന്‍റെ ആകൃതിയിൽ കാണാവുന്ന ഇത് ഒരു കൂടാരത്തിന്‍റെ പ്രതീതി ഉളവാകുകയും ചെയ്യും. അത് ഒത്തുചേരലിന്‍റെ കൂടാരത്തെ ഓർമ്മിപ്പിക്കുന്നതാണ്.

നൂതനമായൊരു ആശയത്തിൽ അതിന്‍റെ രൂപകൽപ്പന അത്ര നിസ്സാരമല്ലായിരുന്നു. എങ്ങനെ അത് നിർമ്മിക്കും എന്നതിനെക്കുറിച്ച് ആർക്കിടെക്‌ടിനോ ബന്ധപ്പെട്ട ടീമിനോ വ്യക്തമായ ധാരണ പോലും ഉണ്ടായിരുന്നില്ല.

നിർമ്മാണത്തിന് കോൺക്രീറ്റ് ഉപയോഗിക്കേണ്ടെന്നും, മെറ്റലും പഫ് പേയ്‍നും ഉപയോഗിക്കാനും അതുപോലെ റൂഫിംഗിന് ഷിംഗിൾസ് പാകാമെന്നും തീരുമാനത്തിലെത്തി. ക്രമേണ ഈ ആശയം യാഥാർത്ഥ്യമാക്കാൻ തുടങ്ങി.

ഓരോ വശവും 52 അടി നീളത്തിലാണ് പ്ലാൻ ചെയ്തത്. 35/35 അടി വിസ്തീർണത്തിൽ അടിത്തറയും, അങ്ങനെ 1225 ചതുരശ്ര അടി കാർപ്പറ്റ് ഏരിയയുമാണ് ഉള്ളത്. 14 അടി ഉയരമുള്ള കുരിശും പ്രത്യേകതയുള്ളതാണ്, നക്ഷത്രത്തിന്‍റെ ആകൃതിയും നാല് ഡയമെൻഷനുമുള്ള അത് രാഷ്‍ട്രപതി ഭവനിലെ ജയ്പ്പൂർ കോളം മാതൃകയാക്കി ഉള്ളതാണ്.

അൾത്താരയും സ്റ്റാറിന്‍റെ ആകൃതിയിലാണ്, ദിവ്യകാരുണ്യം കൈയ്യിലേന്തിയ പ്രതീകമാണ് അത്. പവിത്ര സ്ഥാനത്ത് ഒരു കുഞ്ഞാടിന്‍റെ രൂപം, സ്വർഗ്ഗത്തിൽ കുഞ്ഞാടിനെ ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്നു.

ഓരോ ദിവ്യബലിയും ആരാധനയും സ്വർഗ്ഗത്തെ ഭൂമിയിലേക്ക് ആനയിക്കുന്നതാണ്. കുഞ്ഞാടിന് ചുറ്റും 12 രശ്‍മികളും 12 നക്ഷത്രങ്ങളും വലയം ചെയ്തിരിക്കുന്നു. മൊത്തത്തിൽ ഒരു കിരീടത്തിന്‍റെ ആകൃതി.

12 എന്നത് പ്രതീകവൽക്കരിക്കുന്നത് കന്യകാ മാതാവിന്‍റെ കിരീടത്തെയും 12 അപ്പസ്തോലന്മാരെയും ഇസ്രായേലിലെ 12 ഗോത്ര വർഗ്ഗങ്ങളെയുമാണ്. കന്യകാമറിയം മിശിഹായുടെ ആഗമനത്തിന്‍റെ ദീപസ്‍തംഭം ആയതിനാൽ പള്ളിക്ക് മോർണിംഗ് സ്റ്റാർ എന്ന് പേര് നൽകാൻ ക്യുരിയ തീരുമാനിക്കുകയും ചെയ്തു.

×