Advertisment

അമ്മയുടെ മരണചടങ്ങുകളെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ പരിഹാരം കണ്ടെത്തിയത് പോലീസ്

New Update

മുംബൈ: വയോധികയായ അമ്മയുടെ മരണചടങ്ങുകളെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം. പല്‍ഗഡില്‍ രണ്ട് ദിവസം മുമ്പാണ് സംസ്കാര ചടങ്ങുകള്‍ക്കിടെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇക്കഴിഞ്ഞ നവംബര്‍ 18നാണ് പല്‍ഗഡ് സ്വദേശിയായ ഫുലായി ധബാഡെ എന്ന 65കാരി മരിച്ചത്.

Advertisment

publive-image

ഹൈന്ദവ വിശ്വസിയായിരുന്ന ഇവര്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ഭര്‍ത്താവ് മഹഡുവും ഇളയ മകന്‍ സുധന്‍ എന്നിവരും ഇവര്‍ക്കൊപ്പം മതപരിവര്‍ത്തനം നടത്തി. എന്നാല്‍ മൂത്ത മകന്‍ സുഭാഷ് ഹൈന്ദവ വിശ്വാസിയായി തന്നെ തുടര്‍ന്നു.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഫുലായി മരിച്ചതോടെ അന്ത്യകര്‍മ്മം ഏത് വിശ്വാസപ്രകാരം നടത്തണമെന്നതിനെച്ചൊല്ലി മക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുക്കുകയായിരുന്നു.

ക്രിസ്ത്യന്‍ വിശ്വാസപ്രകാരം നടത്തണമെന്ന് ഇളയമകനും ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് മൂത്തമകനും വാശിപിടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു. ഒടുവില്‍പോലീസെത്തി മരണപ്പെട്ട സ്ത്രീ വിശ്വസിച്ചിരുന്ന മതാചാരപ്രകാരം സംസ്കാരം നടത്താന്‍ തീരുമാനിച്ചു.

mother funeral
Advertisment