നടി മൃദുല മുരളി വിവാഹിതയായി

ഫിലിം ഡസ്ക്
Thursday, October 29, 2020

2009ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ നടി മൃദുല മുരളി വിവാഹിതയായി.പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിതിന്‍ വിജയനാണ് മൃദുലയ്ക്ക് താലി ചാര്‍ത്തിയത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു മൃദുല മുരളിയുടെ വിവാഹ നിശ്ചയം നടന്നത്. ഭാവന, രമ്യാ നമ്ബീശന്‍, ഫഫ്ന, സയനോര തുടങ്ങി വന്‍ താരനിര തന്നെ അന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല, ശിഖാമണി എന്നിങ്ങനെ പത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രം രാഗ്‌ദേശില്‍ ക്യാപ്റ്റന്‍ ലക്ഷ്മിയായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.

×