ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി; ചോദ്യങ്ങളോട് പ്രകോപിതനാവുന്ന മുഖ്യമന്ത്രി, ചോദ്യം ചോദിക്കുന്നവരെ അധിക്ഷേപിക്കുന്നു; മുഖ്യമന്ത്രിയുടേത് വിചിത്രമായ മാനസികാവസ്ഥയെന്ന് എം.ടി.രമേശ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, September 24, 2020

കോട്ടയം: ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ബിജെപി നേതാവ് എംടി രമേഷ്. ലൈഫ് മിഷന്‍ ക്രമക്കേടിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് എംടി രമേശ് ആരോപിച്ചു. വിജിലന്‍സ് അന്വേഷണം നടത്തി മുഖ്യമന്ത്രി സ്വയം ഫലം പ്രഖ്യാപിക്കുകയാണ്.

ചോദ്യങ്ങളോട് പ്രകോപിതനാവുന്ന മുഖ്യമന്ത്രി, ചോദ്യം ചോദിക്കുന്നവരെ അധിക്ഷേപിക്കുന്നു. മുഖ്യമന്ത്രിയുടേത് വിചിത്രമായ മാനസികാവസ്ഥയെന്നും കേന്ദ്രനേതൃത്വം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

×