മുജീബ് റഹ്മാന്‍ ചികിത്സാ ധനസഹായ നിധിയിലേക്ക് ട്രിവ ധനസഹായം കൈമാറി.

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, August 1, 2020

റിയാദ്: റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനായിരുന്ന മുജീബ് റഹ്മാന് അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് . അദേഹത്തിന് അസ്തി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ആവിശ്യമായി വന്നിരിക്കുന്നു. അതിനായി ഏകദേശം 50 ലക്ഷത്തോളം രൂപ ആവശ്യമായ സാഹചര്യത്തിലാണ് റിയാദിലെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന സംഘടന മുന്‍കൈ എടുത്ത് ചികിത്സാ ധനസഹായനിധി രൂപികരിച്ച് പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് , നിധിയിലേക്ക് തിരുവനന്തപുരം പ്രവാസി കൂട്ടായ്മ  125000 രുപയുടെ സഹായം റിയാദ് കലാഭവൻ പ്രതിനിധികൾക്ക് ട്രിവയുടെ പ്രധിനിധികളായ സജീർ പൂന്തുറയും, ഷിറാസ് കണിയാപുരവും ചേർന്ന് കൈമാറി വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്രയും തുക സമാഹരിച്ച് നല്‍കിയത്.

ട്രിവയുടെ ധനസഹായം  ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിറാസ് കണിയാപുരം കലാഭവന്‍ ഭാരവാഹികള്‍ക്ക് കൈമാറുന്നു.

സൗദിയിൽ ലോക്ക്ഡൌൺ കാലത്തു അർഹമായവർക്ക് ആഹാരവും മരുന്നും എത്തിച്ചു നൽകുന്നതിന്  തിരുവനന്തപുരം എയർപോർട്ടിലേക്ക് വിമാനം ചാർട്ട് ചെയ്തതും അടക്കം അഭിമാനാർഹമായ പ്രവര്‍ത്തനം ട്രിവ കഴിഞ്ഞ കാലയളവില്‍ കാഴ്ചവെച്ചിട്ടുണ്ട്.

 

×