മുംബൈയിലെ ലോക്കൽ ട്രെയിൻ

പ്രകാശ് നായര്‍ മേലില
Sunday, September 27, 2020

ബോറിവലി സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. തിക്കിത്തിരക്കി ആളുകൾ ട്രെയിനിൽക്കയറുന്നതും ഉള്ളിൽ ഞെങ്ങിഞെരുങ്ങി നിൽക്കുന്ന തുമാണ് ദൃശ്യങ്ങൾ.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മഹാരാഷ്ട്രയിലാണ്. 12 ലക്ഷം കടന്നിരിക്കുന്നു. മാഹ്രാഷ്ട്രയിൽ മരണം ഇതുവരെ 34,344 ആയിരിക്കുകയാണ്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ തുലാസിൽ വച്ചുള്ള ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതുതന്നെയാണ്.

×