കുവൈറ്റില്‍ അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് സ്ഥാനാര്‍ത്ഥികള്‍; ജഹ്‌റയില്‍ നടപടി ആരംഭിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, November 23, 2020

കുവൈറ്റ് സിറ്റി: മുനിസിപ്പാലിറ്റി നിയമങ്ങള്‍ ലംഘിച്ച് സ്ഥാനാര്‍ത്ഥികള്‍ സ്ഥാപിച്ച പരസ്യങ്ങള്‍ നീക്കാന്‍ ജഹ്‌റ മുനിസിപ്പാലിറ്റി നടപടികള്‍ ആരംഭിച്ചു.

അതോടൊപ്പം, ഗവര്‍ണറേറ്റിലെ ആറ് പോളിംഗ് കേന്ദ്രങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള നടപടികളും തുടങ്ങി. ഇതിനായി നിരവധി വാട്ടര്‍ ടാങ്കുകളും 450-ഓളം ഗാര്‍ബേജ് കണ്ടെയിനറുകളും വിതരണം ചെയ്തിട്ടുണ്ട്.

പോളിംഗ് കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തിയതായി നടപടികള്‍ നേതൃത്വം കൊടുക്കുന്ന സുലൈമാന്‍ അല്‍ ഗൈസ് പറഞ്ഞു.

നിയമങ്ങള്‍ ലംഘിച്ച് പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വീടുകളില്‍ സ്ഥാപിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ക്ക് ആയിരം മുതല്‍ മൂവായിരം ദിനാര്‍ വരെയും പൊതുനിരത്തുകളില്‍ സ്ഥാപിക്കുന്നതിന് 400 ദിനാറും പിഴ ഈടാക്കും.

×