ഡ്രൈവറുമായി നാലുവര്‍ഷത്തെ അടുപ്പം, വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; പിന്നാലെ വീട്ടില്‍ എത്തി ശരീരമാസകലം കുത്തി, യുവതി ഗുരുതരാവസ്ഥയില്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Tuesday, November 17, 2020

ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി 26കാരന്‍. ഗുരുതരാവസ്ഥയിലായ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു

കര്‍ണാടക മൈസൂരുവിലാണ് സംഭവം. കഴിഞ്ഞ നാലുവര്‍ഷം കാബ് ഡ്രൈവറായ 26 വയസുകാരനുമായി അടുപ്പത്തിലായിരുന്നു യുവതി. രണ്ടാഴ്ച മുന്‍പ് യുവാവുമായി വേര്‍പിരിഞ്ഞ യുവതി, കാബ് ഡ്രൈവറുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ഇതില്‍ കുപിതനായ യുവാവ് യുവതിയുടെ വീട്ടില്‍ പോയി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

വാതിലില്‍ ആരോ മുട്ടുന്നത് കേട്ട് തുറന്ന യുവതിയെ കത്തി ഉപയോഗിച്ച് യുവാവ് നിരവധി തവണ കുത്തുകയായിരുന്നു. വയറിലും നെഞ്ചിലും പുറത്തും കുത്തേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു മുറിവ് ആഴത്തില്‍ ഉള്ളതാണ്.

×