ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ചോദ്യം ചെയ്​ത സഹോദരന്‍മാരെ അയല്‍വാസി കുത്തിവീഴ്​ത്തി; പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു

നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ന്യൂഡല്‍ഹി: ഉച്ചത്തില്‍ പാട്ടുവെക്കുന്നത് ചോദ്യം ചെയ്​ത സഹോദരന്‍മാരെ അയല്‍വാസി കുത്തിവീഴ്​ത്തി. പരിക്കേറ്റ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. 29കാരനായ സുശീല്‍ ചന്ദാണ്​ മരിച്ചത്​.

ഡല്‍ഹിയിലെ മ​ഹേന്ദ്ര പാര്‍ക്ക്​ ഏരിയയിലെ ബഡോല ഗ്രാമത്തിലാണ്​ സംഭവം. ഉച്ചത്തില്‍ പാട്ടുവെക്കുന്നതിനെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ വഴക്കാണ്​ കൊലപാതകത്തില്‍ കലാശിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

സുശീല്‍ ചന്ദും സഹോദരന്‍മാരായ സുനിലും അനിലും ചേര്‍ന്ന്​ അയല്‍വാസി അബ്​ദുല്‍ സത്താറിനോട്​ പാട്ടിന്‍റെ ശബ്​ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സുശീല്‍ ചന്ദിനും സ​േഹാദരന്‍മാരെയും കത്തികൊണ്ട്​ പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ മൂവരെയും ബാബു ജഗജീവന്‍ രാം മെമോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുശീല്‍ മരിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അനിലും ആശുപത്രിയില്‍ ചികിത്സയിലാണ്​. സുനിലിന്‍റെ പരിക്ക്​ ഗുരുതരമല്ലെങ്കിലും ചികിത്സയില്‍ തുടരുകയാണെന്നും പൊലീസ്​ അറിയിച്ചു. ഇരുവരെയും പിന്നീട്​ സഫര്‍ദഞ്ച്​ ആശുപത്രിയിലേക്ക്​ മാറ്റി.

അയല്‍വാസിയായ അബ്​ദുല്‍ സത്താറി​െന്‍റ ഭാര്യ ഷാജഹാനും പരിക്കേറ്റു. ഇവരെ ബി.ജി.ആര്‍.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. സുനിലി​െന്‍റ മൊഴിയുടെ അടിസ്​ഥാനത്തില്‍ മഹേന്ദ്ര പാര്‍ക്ക്​ പൊലീസ്​ സ്​റ്റേഷനില്‍ കേസ്​ രജിസ്​റ്റര്‍ ചെയ്​തു. സത്താറിനെയും മക്കളായ ഷാനവാസിനെയും ആഫാക്കിനെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

×