രണ്ടാമതും പെണ്‍കുഞ്ഞ്; മൂത്തമകളെ അമ്മ കുളിമുറിയിലെ ചുവരിലും തറയിലും അടിച്ചുകൊന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, October 18, 2020

പറ്റ്‌ന: രണ്ടാമതും പെണ്‍കുഞ്ഞായതിനെ തുടര്‍ന്ന് 30കാരി 4 വയസുകാരിയെ അടിച്ചു കൊന്നു. ബിഹാറിലെ കുടിയേറ്റ തൊഴിലാളിയായ സ്ത്രീയാണ് നാലുവയസുകാരിയെ കുളിമുറിയില്‍വച്ച് അടിച്ചുകൊലപ്പെടുത്തിയത്. കുളിമുറിയുടെ തറയിലും ചവരിലും അടിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇന്‍സ്‌പെക്ടര്‍ ഗോപാല കൃഷ്ണന്‍ പറഞ്ഞു.

ടിങ്കു യാദവിന്റെ ഭാര്യ പ്രിയങ്ക രണ്ടുമാസം മുമ്പാണ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ആണ്‍കുഞ്ഞ് പിറക്കാത്തതില്‍ അവര്‍ അസ്വസ്ഥയായിരുന്നു. കുഞ്ഞിനെ കുളിപ്പിക്കാനായി കൈയിലെടുത്ത ശേഷം തറയിലും ചുവരിലും അടിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

യുവതിയെ അറസ്റ്റ് ചെയ്തതായും കൊലപാതകക്കുറ്റം ചുമത്തിയതായും ജോയിന്റ് പോലീസ് കമ്മീഷണര്‍ ഭാഗീരത്ത് മീന പറഞ്ഞു.

×