മലപ്പുറം : മഞ്ചേരി കൂമങ്കുളത്ത് ചുമരിൽ തലയിടിച്ച് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൂമങ്കുളം തച്ചൂർ വിനിഷ മരിച്ചതിലാണ് ഭർത്താവ് പ്രസാദിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഭർതൃവീട്ടിൽ വച്ചാണ് ചുമരിൽ തലയിടിച്ചു വീണ നിലയിൽ വിനിഷയെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
/sathyam/media/post_attachments/TkAuzd0xzX5LX3BHt3gH.jpg)
വിനിഷയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയിൽ പ്രസാദ് പിടിച്ചു തള്ളിയപ്പോഴാണ് തലയടിച്ചു വീണത്.