നഖങ്ങള്‍ ഭംഗിയാക്കാന്‍ ചില ടിപ്പുകള്‍ ഇതാ:

സത്യം ഡെസ്ക്
Saturday, June 27, 2020

നഖങ്ങള്‍ ഭംഗിയാക്കാന്‍ ചില ടിപ്പുകള്‍ ഇതാ:

രണ്ടോമൂന്നോ ഉരുളക്കിഴങ്ങ് പുഴുങ്ങി നന്നായിയുടച്ചു നഖങ്ങളും കൈപ്പത്തിയും ഉള്‍പ്പെടെ നന്നായി കവര്‍ചെയ്ത് അരമണിക്കൂര്‍ വിശ്രമിക്കുക. ഇതു മുടങ്ങാതെ ചെയ്യണം. നഖങ്ങള്‍ക്കു കാന്തി ലഭിക്കും.

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞികൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്കു തിളക്കം കിട്ടും.

രാത്രിയില്‍ ഒലിവെണ്ണയില്‍ നഖങ്ങള്‍ മുക്കി കുറെനേരം ഇരിക്കുക. വിരലുകള്‍ കൂടക്കൂടെ സോപ്പുവെള്ളത്തില്‍ മുക്കിവയ്ക്കുന്നതും നഖങ്ങള്‍ പെട്ടെന്നു പൊട്ടിപ്പോകുന്നതു തടയും.

നഖങ്ങള്‍ പാടുവീണതും നിറംമങ്ങിയതുമായാല്‍ കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം അല്പം നാരങ്ങാനീരോ ഹൈഡ്രജന്‍ പെറോക്‌സൈഡോ ഉപയോ ഗിച്ച് ഈ പാടിനു മീതേ തിരുമ്മിയതിനുശേഷം കഴുകുക.

നഖങ്ങള്‍ വിളറിയതും പെട്ടെന്ന് ഒടിയുന്നവയുമാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഇതിന് ഏത് എണ്ണയായാലും മതി.

ഒരു ചെറിയ ചരുവത്തില്‍ ചൂടാക്കിയ എണ്ണയൊഴിച്ച് ഇരു കരങ്ങളും 3 മിനിട്ടു സമയം ഇതില്‍ മുക്കിവയ്ക്കുക.

ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് എണ്ണഗ്രന്ഥികള്‍ കുറവ് കൈകളിലാണ്. അതിനാല്‍ അവയ്ക്കു നല്ല പരിചരണം ആവശ്യമാണ്.വിരലഴകിനു നഖസുരക്ഷ  നഖങ്ങളുടെ പ്രകൃതവും ആരോഗ്യവുമായി അവിഭാജ്യ ബന്ധമാണുള്ളത്. നഖങ്ങള്‍ നിരീക്ഷിച്ചു നമ്മളിലെ ചില രോഗങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കും.നഖങ്ങളുടെ അഗ്രം ഒരു ആര്‍ച്ചു പോലെയോ ഒരു സ്പൂണിന്റെ അറ്റംപോലെയോ വളഞ്ഞിരിക്കുകയാണെങ്കില്‍ അത് ആ വ്യക്തിയുടെ വളര്‍ച്ചയെ ചൂണ്ടിക്കാണിക്കുന്നു. ഇതു മിക്കവാറും കാണപ്പെടുന്നതു മദ്ധ്യവയസ്‌കരിലാണ്.

ഈ വളര്‍ച്ചയോടൊപ്പം ജീവകം “ബി’ കോംപ്ലെക്‌സിന്റെ അഭാവവും ചില പ്രയാസങ്ങളും ഉണ്ടായേക്കാം. ഉദാഹരണത്തിനു ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും.വിദഗ്ധനായ ഒരു ഡോക്ടര്‍ ഒരാളുടെ നഖം സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ അയാളുടെ പ്രായം മനസ്സിലാക്കുവാന്‍ സാധിക്കും. ചില ത്വഗ്രോഗങ്ങളും നഖത്തെ സാരമായി ബാധിച്ചേക്കാം. സ്ത്രീകളുടെ മുഖ്യപരാതിയെന്തെന്നാല്‍ നഖം പെട്ടെന്നു പൊട്ടുന്നുവെന്നതാണ്. ഈ പ്രശ്‌നം ജീവകം “എ’ യുടെയും “ഡി’ യുടെയും അഭാവത്തെ സൂചിപ്പിക്കുന്നു.

തുടര്‍ച്ചയായി ക്യൂട്ടെക്‌സ് ഉപയോഗിക്കുന്നതും നഖം ഒടിയുവാനിടം ഒരുക്കുന്നു. കാരണമോ വെറും ലളിതം. ക്യൂട്ടെക്‌സ് അഥവാ നെയില്‍ പോളിഷ് നഖങ്ങളിലെ എണ്ണമയം കുറയ്ക്കുന്നു. ഇതിനു യോജിച്ച പ്രതിവിധി ചൂടെണ്ണയില്‍ വിരലഗ്രം മുക്കിവയ്ക്കുക എന്നതാണ്. ഈ പ്രവൃത്തിമൂലം ഈ പ്രശ്‌നം ഏറക്കുറെ പരിഹരിക്കുവാന്‍ സാധിച്ചേക്കും.

×