Advertisment

കോവിഡിന്റെ തുടക്കത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലായിരുന്നു സ്ഥിതി രൂക്ഷം; ആ സമയത്ത് കേരളത്തില്‍ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു; കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുജറാത്തില്‍ കാര്യങ്ങള്‍ അനുകൂലമായി, കേരളത്തില്‍ വഷളായി; പ്രധാനമന്ത്രി

New Update

 ഡല്‍ഹി: ലോകത്ത് കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെന്നും രോഗമുക്തി നിരക്ക് ഏറ്റവും ഉയര്‍ന്ന തോതിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. യഥാസമയം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും തുടക്കത്തില്‍ തന്നെ മാസ്‌ക് ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയതുമാണ് മഹാമാരിക്ക് എതിരെയുളള പോരാട്ടത്തില്‍ രാജ്യത്തിന് കരുത്ത് പകര്‍ന്നതെന്നും മോദി പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മോദിയുടെ വാക്കുകള്‍.

Advertisment

publive-image

കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും 2024ഓടേ രാജ്യം 5ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി വളരുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിന്റെ സൂചനകള്‍  കണ്ടു തുടങ്ങിയിട്ടുണ്ട്. ശാസ്ത്രീയ അടിസ്ഥാനത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് തിരിച്ചുവരവിന് കരുത്തുപകരുന്നത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഘട്ടംഘട്ടമായി ഇതില്‍ നിന്ന് പിന്‍വാങ്ങുന്നതും ശാസ്ത്രീയമായ മാര്‍ഗത്തിലൂടെയാണ്. ഓഗസ്റ്റിലും സെപ്റ്റംബറിലും സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ ചലനങ്ങള്‍ കാണിക്കുന്നത് രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന് വ്യക്തമാക്കുന്നതാണെന്നും മോദി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇതുവരെ കൈവരിച്ച നേട്ടത്തില്‍ നിന്ന് പിന്നോട്ടു പോകരുത്. മാസ്‌ക് ധരിക്കുക ഉള്‍പ്പെടെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും തുടര്‍ന്നും പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും മോദി ഓര്‍മ്മിപ്പിച്ചു. കോവിഡിന്റെ തുടക്കത്തില്‍ ഗുജറാത്ത് ഉള്‍പ്പെടെയുളള സ്ഥലങ്ങളിലായിരുന്നു സ്ഥിതി രൂക്ഷം.

ആ സമയത്ത് കേരളം, കര്‍ണാടക ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു. എന്നാല്‍ കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ഥിതി മാറി. ഗുജറാത്തില്‍ കാര്യങ്ങള്‍ അനുകൂലമായി. കേരളത്തില്‍ സ്ഥിതി വഷളായെന്ന് മോദി ഓര്‍മ്മിപ്പിച്ചു.

narendra modi
Advertisment