സൂര്യന്റെ 11 വര്‍ഷങ്ങള്‍ ഒരു മണിക്കൂറില്‍ കാണാം; ദൃശ്യവിരുന്നൊരുക്കി നാസ; വീഡിയോ ശ്രദ്ധേയമാകുന്നു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Saturday, June 27, 2020

ന്യുയോര്‍ക്ക്: സൂര്യന്റെ 11 വർഷത്തെ ഒരു മണിക്കൂറാക്കി ചുരുക്കി അതിശയിപ്പിക്കുന്ന വീഡിയോ പുറത്തിറക്കി നാസ. ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന നാസയുടെ സോളാര്‍ ഡൈനാമിക ഓബ്‌സര്‍വേറ്ററി പകര്‍ത്തിയ 11 വര്‍ഷത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച വീഡിയോയാണ് നാസ പുറത്തുവിട്ടത്.

ഭൂമിയെ ചുറ്റുന്ന സമയത്തു സൂര്യന്റെ 425 ദശലക്ഷം ഹൈ റസല്യൂഷൻ ചിത്രങ്ങളാണ് എസ്‌ഡി‌ഒ ശേഖരിച്ചതെന്നു നാസ പറഞ്ഞു. സൂര്യന്റെ ഇത്രയും കാലത്തെ ചാക്രിക പ്രവര്‍ത്തനങ്ങള്‍ ഭൂമിയെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നൊക്കെ പഠിക്കാന്‍ ഇതിലൂടെ ശാസ്ത്രജ്ഞരെ സഹായിക്കുക എന്നതാണ് നാസയുടെ ലക്ഷ്യം.

‘എ ഡെക്കേഡ് ഓഫ് സൺ’ എന്നു പേരിട്ട വിഡിയോ യൂട്യൂബിൽ ഇതിനകം 7.6 ലക്ഷത്തിലധികം പേർ കണ്ടു. ബഹിരാകാശ പേടകത്തിനും സൂര്യനും ഇടയിൽ ഭൂമിയോ ചന്ദ്രനോ എസ്‌ഡി‌ഒയെ മറികടക്കുമ്പോൾ സംഭവിച്ചതാണു വീഡിയോയിലെ ഇരുണ്ട ഫ്രെയിമുകളെന്നു നാസ വിശദീകരിച്ചു.

×