വായു മലിനീകരണമുണ്ടാക്കിയാല്‍ അഞ്ച് വര്‍ഷം വരെ തടവോ ഒരു കോടി രൂപ പിഴയോ ലഭിക്കാം ! വായു മലിനീകരണം തടയാന്‍ ഡല്‍ഹിയില്‍ പുതിയ നിയമം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 29, 2020

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വര്‍ധിക്കുന്ന വായു മലിനീകരണം തടയാന്‍ ലക്ഷ്യമിട്ട് ഓര്‍ഡിനന്‍സുമായി കേന്ദ്രം. ഡല്‍ഹിയടക്കമുള്ള പ്രദേശങ്ങളില്‍ വായു മലിനീകരണമുണ്ടാക്കുന്നത് അഞ്ചു വര്‍ഷം വരെ തടവോ ഒരു കോടി രൂപ പിഴയോ ലഭിക്കാവുന്ന കുറ്റമാക്കി.

ഓർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതോടെ നിയമമായി. ഓർഡിനൻസ് പ്രകാരം മലിനീകരണം തടയാൻ സ്ഥിരം കമ്മീഷൻ നിലവിൽ വരും. കമ്മീഷൻ ഉത്തരവുകൾ പാലിച്ചില്ലെങ്കിലാണ് തടവോ പിഴയോ ലഭിക്കുക. സുപ്രീംകോടതി വിഷയത്തിൽ കർശനനിലപാട് സ്വീകരിച്ചതോടെയാണ്‌ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തിയത്.

×