New Update
ലോകം കൊവിഡില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ചൈനയില്‍ നിന്നും മറ്റൊരു മാരക വൈറസിനെ കണ്ടെത്തിയെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വൈറസ് മനുഷ്യനിലേക്ക് പകര്‍ന്നാല്‍ കൊറോണയെക്കാള്‍ ഭീകരമാണെന്നായിരുന്നു ഗവേഷകരുടെ മുന്നറിയിപ്പ്. എന്നാല്‍ വൈറസിനെ മനുഷ്യനിലും കണ്ടെത്തിയെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
Advertisment
ഇത് ഏറ്റവും അപകടകാരിയായി മാറിയേക്കാവുന്ന വെെറസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയൊരിനം പന്നിപ്പനി വെെറസിനെയാണ് കണ്ടെത്തിയതെന്ന് ചെെനീസ് ഗവേഷകര്‍ അറിയിച്ചു.
ശരിയായ രീതിയിലുളള മുൻകരുതല്‍ എടുത്തില്ലെങ്കില്‍ രോഗാണു ലോകമെങ്ങും പടര്‍ന്നേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. പന്നിപ്പനിയോട് സാമ്യമുളള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വെെറസിനെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.