/sathyam/media/post_attachments/QGbWpZvCOdX36VpRvu2q.jpg)
കുവൈറ്റ് സിറ്റി: കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതിനായി മുബാറക് അല്‍ കബീര്‍ പോര്‍ട്ട് പ്രോജക്ട് പൂര്‍ണമായും നിര്‍ത്തിവച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് പോര്‍ട്ട്‌സ് അതോറിറ്റി.
കുവൈറ്റ് പോര്‍ട്ട്‌സ് അതോറിറ്റിയുടെ ഡയറക്ടര്‍ ജനറല്‍ ശൈഖ് യൂസഫ് അല്‍ അബ്ദുള്ള അല്‍ സബ അടുത്തിടെ ഒരു വെര്‍ച്വല്‍ യോഗത്തില്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം കൃത്യമായല്ല വിവര്‍ത്തനം ചെയ്തതെന്നും അതോറിറ്റി പറഞ്ഞു.