ബെംഗളൂരു കലാപക്കേസിലെ മുഖ്യ ഗൂഢാലോചകനെ അറസ്റ്റു ചെയ്തതായി എന്‍ഐഎ

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Thursday, September 24, 2020

ബെംഗളൂരു: ബെംഗളൂരു കലാപക്കേസിലെ മുഖ്യ ഗൂഢാലോചകനെ അറസ്റ്റു ചെയ്തതായി എന്‍ഐഎ. സയിദ് സാദ്ദിഖ് അലി എന്നയാളെയാണ് അറസ്റ്റു ചെയ്തത്. കേസില്‍ എന്‍ഐഎയുടെ ആദ്യ അറസ്റ്റാണിത്.

കെ.ജി. ഹള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഓഗസ്ത് 11-നാണ് കിഴക്കന്‍ ബെംഗളൂരുവില്‍ സംഘര്‍ഷം ഉണ്ടായത്. പുലികേശിനഗറിലെ കോണ്‍ഗ്രസ് എം.എല്‍.എ. ആര്‍. അഖണ്ഡ ശ്രീനിവാസിന്റെ അടുത്ത ബന്ധുവായ പി നവീന്റെ വിദ്വേഷ ഫെയ്സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്.

×