ഇംഗ്ലീഷ് ചിത്രത്തില്‍ നായികയായി നിമിഷ സജയൻ

ഫിലിം ഡസ്ക്
Thursday, October 29, 2020

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിമിഷ സജയൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടി. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ കഥപാത്രങ്ങള്‍ ചെയ്‍ത നടി. ഇപ്പോഴിതാ നിമിഷ സജയൻ ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. നിമിഷ സജയന്റെ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നാണ് വിചാരിക്കുന്നത്. ഫുട്‍പ്രിന്റ്സ് ഓണ്‍ വാട്ടര്‍ എന്ന ചിത്രത്തിലാണ് നിമിഷ സജയൻ അഭിനയിക്കുന്നത്.

നഥാലിയ ശ്യാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നഥാലിയയുടെ സഹോദരി നീത ശ്യാം ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. അഴകപ്പനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. നിമിഷയ്‍ക്കൊപ്പം ഹിന്ദി നടൻ ആദില്‍ ഹുസൈനും അഭിനയിക്കുന്നു. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമായിട്ടില്ല. ലെന കുമാര്‍ അന്റോണിയ അകീല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് നിമിഷ സജയൻ.

×