Advertisment

ജിദ്ദ തിരുവനന്തപുരം ജില്ല കമ്മിറ്റി ഇലക്ഷൻ കൺവെൻഷനും ഇന്ദ്രിരാജി അനുസ്മരണവും സംഘടിപ്പിച്ചു

New Update

ജിദ്ദ വരുന്ന തൃതലപഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബദ്ധിച്ചു ജിദ്ദ ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കം കുറിച്ചു കൊണ്ട് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇലക്ഷൻ കൺവെൻഷൻ തിരുവനന്തപുരം എംപി ശ്രീ ശശി തരൂർ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

publive-image

ജിദ്ദ ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് തുടക്കം കുറിച്ചു കൊണ്ട് തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇലക്ഷൻ കൺവെൻഷൻ തിരുവനന്തപുരം എംപി ശ്രീ ശശി തരൂർ ഉദ്ഘാടനം നിർവഹിക്കുന്നു.കെ. ശബരിനാഥൻ എം എൽ എ, ഡി സി സി പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ എന്നിവരും സംസ്‍ബന്ധിച്ചു.

publive-image

തിരുവനന്തപുരം നഗരസഭ നാൽപത് വർഷമായി സിപിഎം ഭരണമാണെന്നും എന്നാൽ അത് സിപിഎം ന്റെ പ്രവർത്തന വിജയമല്ലെന്നും ജനങ്ങൾക്ക് വേണ്ടിയോ വികസനത്തിന് വേണ്ടിയോ ഒന്നും കാര്യമായി ചെയ്യാൻ അവർക്ക് ഇത്ര കാലത്തിനിടക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് ഒരു കാരണം ലോക്സഭാ തെരഞ്ഞെടുപ്പിൽ 69% വരെ വോട്ടർമാർ പോളിംഗ് ബൂത്തിൽ എത്തുബോൾ ഇത്തരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളി ലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ ഏകദേശം 40 ശതമാനം മാത്രമാണെന്നും വോട്ട് രേഖപെടുത്തുന്നത്.

നമ്മുടെ ദൈനം ദിന ജീവിത ചുറ്റുപാടുകളെ നേരിട്ട് ബന്ധപ്പെടുന്ന ഇത്തരം തിരഞ്ഞെടുപ്പിനെ നാം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഈ പ്രത്യേക സാഹചര്യത്തിൽ ഇലക്ഷൻ പ്രചാരണത്തിന് കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് പ്രവർത്തിക്കാൻ പ്രത്യേകിച്ച് പ്രവാസി സമൂഹം തയ്യാറാവണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനിയും തിരുവനന്തപുരത്തിന്റ സമഗ്ര വികസനത്തിന് എയർപോർട്ട് വികസനം വിഴിഞ്ഞം തുറമുഖ വികസനം ഹൈവേ വികസനം തുടങ്ങിയവ പൂർത്തിയാക്കേണ്ടതുണ്ടെന്നും ശ്രീ ശശി തരൂർ എംപി പറഞ്ഞു.

publive-image

ഇന്ദ്രിരാജിയുടെ രക്തസാക്ഷി സിനത്തോനടനുബന്ധിച്ചുള്ള അനുസ്മരണ പ്രഭാഷണം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥൻ എംഎൽഎ നിർവ്വഹിച്ചു. പലപ്പോഴും പൂർണമായും ഉൾക്കൊള്ളുന്ന രീതിയിൽ അല്ല നാം ഇനിരാജിയെ ഓർക്കാറുള്ള തെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും വലിയ പരിസ്ഥിതി സ്നേഹിയായിരുന്നു ഇന്ദ്രിരാജിയീനും, അവരുടെ ഉറച്ച തിരുമാനമായിരുന്നു സൈലന്റ് വാലി സംരക്ഷണം ഉറപ്പായത്. 1961 ൽ ബാങ്ക് നാഷണലേഷനിലൂടെ ചെറിയ വായ്പകൾ നൽകിയത് കേരളം പോലുള്ള സംസ്ഥാനത്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഈ കൊവിഡ് കാലത്ത് സന്നദ്ധത പ്രവർനങ്ങളിൽ കർമ്മ നിരതരായ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ അംഗങ്ങളെ അനുമോദിച്ചു കൊണ്ടുള്ള ചടങ്ങു ഡിസിസി പ്രസിഡന്റ് അഡ്വ നെയ്യാറ്റിൻകര സനൽകുമാർ സർട്ടിഫിക്കറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന് മുതൽക്കൂട്ട് ആകുന്ന പ്രവർനങ്ങളാണ് ജിദ്ദ - തിരുവനന്തപുരം ജില്ല ഒ ഐ സി സി കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായർ തിരുവനന്തപുരം ജില്ലയിലെ ഇലക്ഷൻ പ്രചരണവും പോളിംഗ് ബൂത്തിൽ അനുവർത്തിക്കുന്ന കാര്യങ്ങളും വിശകലനം ചെയ്ത് സംസാരിച്ചു.

ജില്ല പ്രസിഡന്റ് അസ്ഹാബ് വർക്കലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒഐസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസുമുദ്ദീൻ മണനാക്ക് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പ്രവർത്തനളെ വിശകലനം ചെയ്ത് സംസാരിച്ചു. റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ ആമുഖ പ്രഭാക്ഷണം നടത്തി. ഒഐസിസി ക്ക് ഒരു ആസ്ഥാനം കേന്ദ്രം തിരുവനന്തപുരത്ത് ഒരുക്കണമെന്നും യോഗത്തിൽ അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടു.

publive-image

ദക്ഷിണ മേഖല റീജിയണൽ പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ, സക്കീർ ഹുസൈൻ, നൗഷാദ് അടൂർ, മമ്മദ് പൊന്നാനി, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, മുജീബ് മൂത്തേടം, അനിൽ കുമാർ പത്തനംതിട്ട, അബ്ദുൽ മജീദ് നഹ,തിരുവനന്തപുരം ജില്ല കമ്മിറ്റി ഭാരവാഹികളായ അൻവർ കല്ലമ്പലം, മൗഷ്മി ഷരീഫ്, വിവേക് വലിയവിള, അബൂബക്കർ മണക്കാട്, നവാസ് ബീമാപ്പളളി, സിറാജ് വടശ്ശേരിക്കോണം, റിയാദ് തിരു: ജില്ല പ്രസിഡന്റ് സജീർ പൂന്തുറ, തുടങ്ങിയവർ സംസാരിച്ചു. ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഷമീർ നദ്‌വി കുറ്റിച്ചൽ സ്വാഗതവും ട്രഷറർ മനീഷ് മാധവൻ മലയിൻകീഴ് നന്ദിയും പറഞ്ഞു.

സുഭാഷ് വർക്കല, ഷെരീഷ് പള്ളിപ്പുറം, ഷംനാദ് കണിയാപുരം, അഷ്റഫ് മണക്കാട്, ഷജീർ അണ്ടൂർകോണം, ഹസ്സൻ ബസരി, ഹുസൈൻ ബാലരാമപുരം,നബീൽ കണിയാപുരം, ഷുഹൈബ് പള്ളിക്കൽ (അബുദാബി) ജവാദ് വക്കം (ബഹ്റൈൻ),ഫാമി ഷംസുദ്ദീൻ (അജ്മാൻ)ഇകെ.സലീം ,ലാൽ അമീൻ (ദമ്മാം) നിഷാദ് ആലംകോട്, ജഹാംഗീർ ആലംകോട്, (റിയാദ്) , തുടങ്ങിയവർ പങ്കെടുത്തു.

 

 

Advertisment