ഒഐസിസി കുവൈറ്റ്‌ എറണാകുളം ജില്ലാ കമ്മിറ്റി ഇന്ദിരാജി അനുസ്മരണവും ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, November 22, 2020

ഐസിസി കുവൈറ്റ് ഏറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ഇന്ദിരാജി അനുസ്മരണവും തിരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിച്ചു . ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു 20/11/2020 വെള്ളിയാഴ്ച കുവൈറ്റ് സമയം വൈകിട്ട് 6 മണിക്ക് സൂം വെർച്യുൽ മീറ്റിംഗിൽ ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിച്ച ഏറണാകുളം MP ശ്രീ . ഹൈബി ഈഡൻ , ഇന്ദിരാജി അനുസ്മരണ പ്രസംഗവും ദേശീയ രാഷ്ട്രീയ വിശകലനം നടത്തുകയും ചെയ്‌തു .ഇന്ത്യകണ്ട ഉരുക്കുവനിതയായ ഇന്ദിരാഗാന്ധി ഭാരത ജനതക്കും കോൺഗ്രസിനും നൽകിയ മഹത്തായ സംഭാവനകൾ ശ്രീ ഹൈബി അനുസ്മരിച്ചു.

KPCC ജനറൽ സെക്രട്ടറിയും ‘വീക്ഷണം’ മാനേജിങ് ഡയറക്ടറു മായ ശ്രീ . ജയ്‌സൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി . കേരളത്തിൽ ആസന്നമായ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയും ഒഐസിസി ക്കു ഇക്കാര്യത്തിൽ വഹിക്കാനുള്ള പങ്കും വ്യക്തമാക്കി ശ്രീ . ജെയ്സൺ ജോസഫ് സംസാരിച്ചു .ഇടതു പക്ഷത്തിന്റെ ജീർണതയും മൂല്യച്യുതിയും ജനാധിപത്യ കേരളത്തിന് ഉണ്ടാക്കിയ മുരടിപ്പ് ശ്രീ ജെയ്സൺ തുറന്നുകാട്ടി .

OICC കുവൈറ്റ് ദേശിയ പ്രസിഡന്റ് ശ്രീ. വർഗീസ് പുതുക്കുളങ്ങര , വൈസ് പ്രസിഡന്റ്മാരായ എബി വാരിക്കാട് , സാമുവൽ ചാക്കോ ,ജനറൽ സെക്രട്ടറിമാരായ ബി . എസ് . പിള്ള , ബിനു ചേമ്പാലയം , ബേക്കൺ ജോസഫ് , വർഗീസ് ജോസഫ് മാരാമൺ , ജോയ് ജോൺ തുരുത്തിക്കര , സെക്രട്ടറി എം . എ . നിസ്സാം . വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹരീഷ് തൃപ്പൂണിത്തറ , യൂത്ത് വിങ്ങ് ചെയർമാൻ ജോബിൻ ജോസ് ,ജില്ലാ നേതാക്കന്മാരായ സാബു പൗലോസ് , ലിജോ കാക്കനാട്ട് , മാർട്ടിൻ പടയാറ്റിൽ , ജോസഫ് കോമ്പാറ ,തങ്കച്ചൻ ജോസഫ് എന്നിവരും മറ്റു ജില്ലകളിലെ പ്രസിഡന്റ് , ജനറൽ സെക്രട്ടറി മാർ എന്നിവരും ആശംസകൾ അർപ്പിച്ചു.

ജില്ലാ പ്രസിഡന്റ് ശ്രീ . റോയി യോയാക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ, ജനറൽ സെക്രട്ടറി ശ്രീ ജോമോൻ കോയിക്കര സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ . ജിയോ മത്തായി ആമുഖ പ്രസംഗവും നടത്തി . ശ്രീ ബാബു എബ്രഹാം ജോൺ യോഗം ഏകോപിപ്പിക്കുകയും
ജോയിന്റ് ട്രഷറർ ശ്രീ ജിജി മാത്തൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു .

×