കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ സൈക്കിളില്‍ സഞ്ചരിക്കാന്‍ ഈ പതിനേഴുകാരന് വേണ്ടി വന്നത് എട്ട് ദിവസവും ഏഴ് മണിക്കൂറും 38 മിനിറ്റും ! റെക്കോര്‍ഡ് സ്വന്തമാക്കി ഓം മഹാജന്‍

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, November 22, 2020

മുംബൈ: കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ സൈക്കിളില്‍ സഞ്ചരിക്കാന്‍ മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ഓം മഹാജന് (17) വേണ്ടി വന്നത് എട്ട് ദിവസവും ഏഴ് മണിക്കൂറും 38 മിനിറ്റും. എട്ട് ദിവസം കൊണ്ട് 36000 കി.മീയാണ് ഓം മഹാജന്‍ സൈക്കിളില്‍ സഞ്ചരിച്ചത്.

ഇതോടെ, ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേയറ്റംവരെ ഏറ്റവും കുറഞ്ഞ സമയത്തിൽ സഞ്ചരിച്ചതിനുള്ള റെക്കോർഡും ഓം സ്വന്തമാക്കി. കരസേന ലഫ്റ്റനന്റ് കേണലായ ഭാരത് പന്നുവിന്റെ റെക്കോർഡാണ് (8 ദിവസവും 9 മണിക്കൂറും) ഓം തകർത്തത്. അതിനും മുൻപു റെക്കോർഡ് കൈവശം വച്ചിരുന്നത് ഓം മഹാജന്റെ അമ്മാവനായ മഹേന്ദ്ര മഹാജനായിരുന്നു.

×