കൃഷിയും വാഹനവും ടാറിംഗ് തൊഴിലാളികളും എന്നുവേണ്ട പാറപൊട്ടിക്കുന്നവർ വരെ നാടിന്റെ അഭിവാജ്യ ഘടകങ്ങളല്ലേ!! ഇവരൊക്കെ ഇല്ലങ്കിൽ നാം ഒരടി മുന്നോട്ടുപോകുമോ? ഹരിമാധവ് എഴുതുന്നു

Saturday, September 12, 2020

ഹരിമാധവ്

വൺ ഇന്ത്യ വൺ പെൻഷൻ, എന്ന ആശയത്തെ ഇന്ന് ആർക്കും പരിചയപ്പെടുത്തേണ്ട ഒന്നല്ല. ഈ വരുന്ന സെപ്തമ്പർ 15 ന് ഈ ആശയരൂപീകരണത്തിന് ഒരു വർഷം തികയുകയാണ്. ജനലക്ഷങ്ങളുടെ മനസിൽ പ്രതീക്ഷയുടെ വെളിച്ചവും ഐക്യത്തിന്റെ കാഹളവും മുഴങ്ങിക്കഴിഞ്ഞു. അവകാശങ്ങൾക്കുവേണ്ടി മരണംവരെ പോരാടുവാൻ കെല്പുള്ള ഒരു വലിയ സമൂഹത്തെ വൺ ഇന്ത്യ വൺ പെൻഷൻ  നേടിയിരിക്കുന്നു.

ഈ സംഘടന രൂപീകരിച്ചവരുടേയും ലീഡേഴ്സിന്റേയും മതവും ജാതിയും കുലമഹിമയും രഹസ്യമായി ചികയുന്നവരോട് ഒരു ചോദ്യം?? നിങ്ങൾക്ക് അവരേക്കാൾ മുമ്പേ പിറക്കാമായിരുന്നില്ലേ!,,

അറുപത് വയസ്സ് കഴിഞ്ഞവർക്ക് പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന ഈ സംഘടനയുടെ ആവശ്യം ഒരു ഗവൺമെന്റിനും അംഗീകരിക്കാതിരിക്കാനാവില്ല. ഗവൺമെന്റ് എംബ്ളോയിസ് മാത്രമാണോ നാടിനുവേണ്ടി സേവനം ചെയ്യുന്നത്?? കൃഷിയും വാഹനവും ടാറിംഗ് തൊഴിലാളികളും എന്നുവേണ്ട പാറപൊട്ടിക്കുന്നവർ വരെ നാടിന്റെ അഭിവാജ്യ ഘടകങ്ങളല്ലേ!! ഇവരൊക്കെ ഇല്ലങ്കിൽ നാം ഒരടി മുന്നോട്ടുപോകുമോ???

ഭീമമായ സാലറി വാങ്ങുന്നവന് ഭീമമായ പെൻഷൻ നല്കുന്നതിന് എന്തെങ്കിലും ന്യായീകരണമുണ്ടോ? എന്തുകൊണ്ട് അറുപത് വയസുകഴിഞ്ഞ എല്ലാ പൗരനും തത്തുല്യ പെൻഷൻ ആക്കിക്കൂടാ!

ജനപ്രതിനിധികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചത് രാഷ്ട്രീയദേദമെന്യേ കയ്യടിച്ചു പാസാക്കിയ നിയമസമാരംഗങ്ങൾ വിഡ്ഡികളായ നാം കണ്ടതാണ്. ആ സമയത്താണ് വെറും തുശ്ചമായ പെൻഷനുവേണ്ടി ബാങ്കുകൾ കയറിയിറങ്ങുന്ന വയോ വൃദ്ധരെ നാം കാണേണ്ടി വരുന്നത്.

നാടിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഊറ്റി കുടിക്കൂന്ന ചെറിയ ശതമാന സേവകർ അല്ലലില്ലാതെ ജീവിക്കുകയും കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നല്കുകകയും ലക്ഷങ്ങൾ മുടക്കി സ്കൂളുകളിലും മറ്റ് ഇതരസ്ഥാപനങ്ങളിലും ജോലിവാങ്ങി നല്കുകയും ചെയ്യുമ്പോൾ ഉയർന്ന കാറ്റഗറി എന്ന ചെയിൻ അവരിലൂടെ കാലങ്ങളോളം മുന്നോട്ടുപോകുന്നു.

നമുക്ക് അന്നം നല്കുന്ന കൃഷി ഇത്യാതിമേഖലകളിൽ കഷ്ടപ്പെടുന്നവൻ ആരും നോക്കാനില്ലാതെ ഏതെങ്കിലും ഗവൺമെന്റ് ആശുപത്രിയുടെ വരാന്തയിൽ അവസാനിക്കുന്നു. പലരീതിയിലുമുള്ള പരാക്രമങ്ങൾ വൺ ഇന്ത്യ വൺ പെൻഷന്നു നേരേ വരുന്നുണ്ട്. സുഖലോലുപർ അത് നിലനിർത്തിപ്പോകാൻ നന്നായി വിയർക്കുന്നു.

ഇവിടെ സാധാരണക്കാർ കഷ്ടപ്പെട്ട് ചോര ചർദ്ദിച്ചു തുടങ്ങി. മാനുഷീകമൂല്യങ്ങൾക്ക് പടിയടച്ച് പിണ്ഡം വെക്കുന്ന നീതികേട് ഇനി അംഗീകരിക്കാനാവില്ല, പോരാടുകയാണ് ഏക മാർഗ്ഗം. അറുപത് വയസുകഴിഞ്ഞ ഏവർക്കും പെൻഷൻ എന്നത് നടപ്പിലായേ പറ്റൂ. സമരങ്ങളാണ് മാർഗ്ഗമെങ്കിൽ അങ്ങനെ… ആത്മാവിനെ പണയംവെക്കാൻ ജനം ഇനി ഒരുക്കമല്ല… നേടുക തന്നെ ചെയ്യും..

×