റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ വെടിവെയ്പ്പ്; ഒരു മരണം; സംഭവം യുപിയില്‍; വീഡിയോ

നാഷണല്‍ ഡസ്ക്
Thursday, October 15, 2020

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്. ജയ്പ്രകാശ് (46) എന്നയാളാണ് മരിച്ചത്.

സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, സര്‍ക്കിള്‍ ഓഫീസര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. ധീരേന്ദ്ര സിങ് എന്നയാളാണ് വെടി വെച്ചത്. പഞ്ചായത്ത് ഭവനിലാണ് യോഗം നടന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വയംസഹായ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

×