ഓണ്‍ലൈന്‍ പഠനസൗകര്യം കിട്ടാതെ ബുദ്ധിമുട്ടിയ കുട്ടികൾക്ക് മണ്ണാർക്കാട് കാർഷിക വികസന ബാങ്ക് ടെലിവിഷന്‍ കൈമാറി

സമദ് കല്ലടിക്കോട്
Tuesday, June 30, 2020

മണ്ണാർക്കാട്:വിദ്യാലയങ്ങളും കലാശാലകളും എന്ന് പ്രവർത്തനമാരംഭിക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തി ഓൺ ലൈൻ പഠനം എല്ലാവർക്കും ഒരുക്കുന്നതിന്റെ ഭാഗമായി മണ്ണാർക്കാട് കാർഷിക വികസന ബാങ്ക് ടെലിവിഷൻ നൽകി.

വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എൻ.സുശീല കരിമ്പ വെട്ടം അംഗൻവാടിക്ക് നൽകിഉദ്ഘാടനം ചെയ്തു. കരിമ്പ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ.ജയശ്രീ ടീച്ചർ പി.ജി.വത്സൻ  പി.എസ്. രാമചന്ദ്രൻ വാർഡ്മെമ്പർ ശ്രീജ രാധ ടീച്ചർ എന്നിവർ പങ്കെടുത്തു.

×