Advertisment

പി. എം. എഫ് ഇടപെടൽ, വിസ തട്ടിപ്പിന് ഇരയായ എറണാകുളം വൈറ്റില സ്വദേശി നാടണഞ്ഞു.

author-image
admin
New Update

റിയാദ് :- സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ മൂലം വിസതട്ടിപ്പിന് ഇരയായ എറണാകുളം വൈറ്റില സ്വദേശി അശ്വിൻ പുത്തൻ പറമ്പിൽ  തിരുവനന്തപുരത്തെ ഒരു ട്രാവൽ ഏജന്റ്റ് വഴിയാണ്  റിയാദിൽ ഡ്രൈവർ വിസയിലെത്തി ദുരിതത്തിലാത് തുടര്‍ന്ന്  പ്രവാസി  മലയാളി ഫെഡറേഷൻ .പ്രവര്‍ത്തകര്‍  ഇടപെട്ട് നാട്ടിലേക്കു പോകുന്നതിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു/

Advertisment

publive-image

ചെറിയ വാഹനത്തിന്റെ ഡ്രൈവറായി റിയാദിലെ സ്വകാര്യ കമ്പനിയിൽ എത്തിയ ബി ബി എ ബിരുദധാരിയായ ഇദ്ദേഹത്തെ ടാങ്കർ ലോറി ലൈസൻസില്ലാതെ ഓടിക്കാൻ നിർബന്ധിതനാകുക യായിരുന്നു. വാഹനത്തിന്റെ എഞ്ചിൻ കേടായതിനെ തുടർന്നു ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ജോലിയും ശമ്പളവുമില്ലാതെ ബുദ്ധിമുട്ടിലാകുകയും ചെയ്തതിനെ തുടർന്നു പി എം എഫ് ഭാരവാഹികൾ കമ്പനിയുമായി ബന്ധപെട്ടു ഫൈനൽ എക്‌സിറ്റ് അടിച്ചു മേടിക്കുക യായിരുന്നുവെന്ന്‍ പി എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ജിബിൻ സമദ് പറഞ്ഞു

സംഘടന നൽകിയ ടിക്കറ്റിൽ സ്‌പൈസ് ജെറ്റ് വിമാനത്തിൽ നാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു. സഹായത്തിനായി , ജോൺസൺ മാർക്കോസ്, റസൽ, അസ്‌ലം പാലത്ത്,,ബിനു കെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി. പി എം എഫ് കേരള ഘടകമുമായി ബന്ധപെട്ടു ട്രാവൽ ഏജന്റിനെതിരെ നിയമനടപടികൾ സ്വീകരിയ്ക്കുമെന്ന് പ്രസിഡന്റ് ഷാജഹാൻ ചാവക്കാട്, കോഡിനേറ്ററന്മാരായ സലിം വാലിലപ്പുഴ, മുജിബ് കായംകുളം എന്നിവർ അറിയിച്ചു.

Advertisment