മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, ഇവയെല്ലാം കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യങ്ങളിൽ ജനങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തവയാണ്: പി.ടി. തോമസ്‌

New Update

publive-image

കൊച്ചി: മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, ഇവയെല്ലാം കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യങ്ങളിൽ ജനങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തവയാണെന്ന് പി.ടി. തോമസ് എം.എല്‍.എ.

Advertisment

തനിക്കെതിരെ സ്വർണ്ണകള്ളക്കടത്ത്, ലൈഫ് മിഷൻ, മന്ത്രിമാരുടെ ഭൂമിക്കച്ചവടം, സ്വർണ്ണ സ്വപ്ന കൂട്ടുകെട്ട് എന്നിവയെല്ലാം ഒന്നിന് പുറകെ ഒന്നായി പുറത്ത് വരുമ്പോൾ പോലിസ് ആക്‌ട് ഭേദഗതി ചെയ്ത് വിമർശകരുടെ നാവടപ്പിക്കാമെന്ന ചിന്ത പിണറായിൽ മുളച്ചു പൊന്തി. ഉത്തര കൊറിയൻ ഭരണാധികാരിയുടെ തലസ്വരൂപമായി പിണറയി രൂപാന്തരം പ്രാപിക്കുന്നു ഈ നടപടിയിലൂടെയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പി.ടി. തോമസ് വിമര്‍ശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, ഇവയെല്ലാം കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യങ്ങളിൽ ജനങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തവയാണ്. കേരള മുഖ്യനും LDF ഭരണത്തിനുമെതിരെ നിരന്തര പ്രതിഷേധങ്ങൾ ഉയർന്നുവരാൻ തുടങ്ങിയപ്പോൾ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ നിയമം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ തനിക്കും നടപ്പിലാക്കികൂടെ എന്ന ചിന്ത പിണറായിയെ വലിഞ്ഞുമുറുക്കി.

തനിക്കെതിരെ സ്വർണ്ണകള്ളക്കടത്ത്, ലൈഫ് മിഷൻ, മന്ത്രിമാരുടെ ഭൂമിക്കച്ചവടം, സ്വർണ്ണ സ്വപ്ന കൂട്ടുകെട്ട് എന്നിവയെല്ലാം ഒന്നിന് പുറകെ ഒന്നായി പുറത്ത് വരുമ്പോൾ പോലിസ് ആക്‌ട് ഭേദഗതി ചെയ്ത് വിമർശകരുടെ നാവടപ്പിക്കാമെന്ന ചിന്ത പിണറായിൽ മുളച്ചു പൊന്തി.

ഉത്തര കൊറിയൻ ഭരണാധികാരിയുടെ തലസ്വരൂപമായി പിണറയി രൂപാന്തരം പ്രാപിക്കുന്നു ഈ നടപടിയിലൂടെ. ഇത്തരം പ്രാകൃത നിയമം പാസ്സാക്കുന്ന കമ്മ്യൂണിസ്റ്റുകളുമായി പശ്ചിമ ബംഗാളിലുണ്ടാക്കാൻ പോകുന്ന കൂട്ട്കെട്ട് കോൺഗ്രസ്‌ നേതൃത്വം പുനർചിന്തയ്ക്ക് വിധേയമാക്കണം.

അപകീർത്തിപ്പെടുത്തുന്നവരെ ശിക്ഷിക്കാൻ രാജ്യം അംഗീകരിച്ച നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. പിണറായിയുടെ കരിനിയമത്തിനെതിരെ പല്ലും നഖവും ഉപയോഗിച്ച് പ്രതികരിക്കുക

Advertisment