നിയന്ത്രണങ്ങളില്ലാത്ത സാധാരണ ജീവിതം ഇനിയെന്ന് സാധ്യമാകും ? മനുഷ്യന്‍ ഇപ്പോള്‍ പരസ്പരം ചോദിക്കുന്നത് ഇക്കാര്യമാണ്. കൊവിഡ് ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
എന്നാല്‍ ഇപ്പോള്‍ ലോകത്തെ 'അസൂയപ്പെടുത്തുന്ന' ഒരു ദൃശ്യമാണ് ന്യൂസിലാന്‍ഡില്‍ നിന്ന് പുറത്തുവരുന്നത്. ആയിരക്കണക്കിന് പേരെ സാക്ഷിയാക്കി നടക്കുന്ന ഒരു റഗ്ബി മത്സരത്തിന്റെ ദൃശ്യമായിരുന്നു അത്. ആരാധകർ തിങ്ങിനിറഞ്ഞ ന്യുസീലൻഡ് വെല്ലിങ്ടൺ സ്റേറഡിയത്തിൽ നിന്നുളള ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
A stadium in New Zealand last weekend.
— Emmet Morrison (@morrison_emmet) October 12, 2020
This is what happens when you have a competent government and a population who trusts them. pic.twitter.com/HSh0BxllFd
ബ്ലെഡിസ്‍ലോ കപ്പ് ടെസ്റ്റ് മത്സരത്തിന്റെ ചിത്രങ്ങളാണു ലോകത്തെ അമ്പരപ്പിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം മറ്റു രാജ്യങ്ങളിൽ നാൾക്കുനാൾ കൂടുമ്പോഴാണ് 30,000ത്തിലധികം റഗ്ബി ആരാധകർ ഞായറാഴ്ച ന്യൂസീലൻഡിലെ വെല്ലിങ്ടൻ സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്. ഏഴുമാസത്തെ ഇടവേളയ്ക്കുശേഷം നടന്ന ആദ്യ റഗ്ബി മത്സരമാണിതെന്ന് ദ ന്യൂസീലൻഡ് ഹെറാൾഡ് മാധ്യമം റിപ്പോർട്ട് ചെയ്തു.