Advertisment

കോവിഡ് ബാധിച്ച പത്ത് താരങ്ങളില്ലാതെ പാക് ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലേക്ക്‌

New Update

ഇസ്ലാമാബാദ്: കൊവിഡ് ബാധിച്ച 10 താരങ്ങളില്ലാതെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഞായറാഴ്ച ഇംഗ്ലണ്ടിലേക്ക് വിമാനം കയറും. 18 അംഗ ടീമും 11 സപ്പോര്‍ട്ടിംഗ് സ്റ്റാഫുമാണ് പാക് സംഘത്തിലുള്ളത്. മാഞ്ചസ്റ്ററിലെത്തിയ ശേഷം പാക് ടീം ഇംഗ്ലണ്ട് ആന്റ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റെ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. ഇതിനുശേഷം താരങ്ങൾ 14 ദിവസത്തെ ഐസൊലേഷനിൽ കഴിയും. ഈ സമയത്ത് പരിശീലനം നടത്താം. ശേഷം ടീം ഡെർബിഷെയറിലേക്ക് പോകും.

Advertisment

publive-image

കൊവിഡ് നെഗറ്റീവായ കളിക്കാര്‍ പിന്നീട് ടീമിനൊപ്പം ചേരും. വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയമായ ശേഷമായിരിക്കും ഇവരെ ഇംഗ്ലണ്ടിലേക്ക് അയക്കുകയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ഫഖർ സമാൻ, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്വാൻ, ഷദാബ് ഖാൻ, വഹാബ് റിയാസ് എന്നിവരാണ് രണ്ടാം കോവിഡ് പരിശോധനയിൽ നെഗറ്റീവായത്. ഹൈദർ അലി, ഹാരിസ് റൗഫ്, കാഷിഫ് ബട്ടി, ഇമ്രാൻ ഖാൻ എന്നിവരുടെ ഫലം പോസിറ്റീവായി തുടരുകയാണ്.

Advertisment