കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മീറ്റിങ് ഹാക്ക് ചെയ്തു; ഹിന്ദുഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ച് ഹാക്കര്‍മാര്‍; വീഡിയോ

നാഷണല്‍ ഡസ്ക്
Thursday, October 29, 2020

ശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സംഘടിപ്പിച്ച സൂം ഓണ്‍ലൈന്‍ മീറ്റിങ് ഹാക്ക് ചെയ്ത് ഹിന്ദുഭക്തിഗാനങ്ങള്‍ കേള്‍പ്പിച്ച് ഹാക്കര്‍മാര്‍. ‘ഇന്ത്യ കശ്മീര്‍ കയ്യടക്കിയ 72 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച ഫേസ്ബുക്ക് വഴി ലൈവ് സ്ട്രീം ചെയ്യുന്നതിനിടെയാണ് സംഭവം.

ചര്‍ച്ചയ്ക്കിടെ പല തവണ തടസം സൃഷ്ടിച്ച ഹാക്കര്‍മാര്‍ ശ്രീരാമ, ഹനുമാന്‍ സ്തുതി ഗീതങ്ങള്‍ കേള്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

×