പാലാ രൂപതയുടെ 70-ാം പിറന്നാൾ നാളെ; മുന്നോട്ടുള്ള പ്രയാണത്തിൽ തികഞ്ഞ ശുഭാപ്തി വിശ്വാസം – മാർ ജേക്കബ്ബ് മുരിക്കൻ

സുനില്‍ പാലാ
Friday, July 24, 2020

പാലാ:സപ്തതിയുടെ നെറുകയില്‍ നിൽക്കുന്ന പാലാ രൂപതയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ തികഞ്ഞ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ പറഞ്ഞു.

വിശ്വാസത്തിൻ്റേയും സുവിശേഷത്തിൻ്റേയും ആത്മീയതയുടേയും ഏറ്റവും നല്ല അടിത്തറയാണ് പാലാ രൂപതയ്ക്കുള്ളത്. പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ തിരുമേനി മുതൽ മാർ പള്ളിക്കാപ്പറമ്പിൽ തിരുമേനിയും ഇപ്പോൾ മാർ കല്ലറങ്ങാട്ട് തിരുമേനിയും ഏറ്റവും ഭംഗിയായാണ് രൂപതയെ നയിച്ചുകൊണ്ടിരിക്കുന്നത്.

ലോകമെമ്പാടും സേവനം ചെയ്യുന്ന പ്രേഷിതരാണ് ഈ രൂപതയുടെ ഏറ്റവും വലിയ സംഭാവനയെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മതസാഹോദര്യത്തിൻ്റെ വിളഭൂമി എന്ന നിലയിൽ പാലായ്ക്ക് പ്രമുഖമായ സ്ഥാനമാണുള്ളതെന്നും മാർ മുരിക്കൻ ചൂണ്ടിക്കാട്ടി. 1950 ജൂലൈ 25-നാണ് പാലാ രൂപത സ്ഥാപിതമായത്.

ഏറ്റവും സമ്പന്ന രൂപതയെന്നും ഇന്ത്യയിലെ വത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപതയിലാണ് ഇന്ത്യയിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ പിറവിയുണ്ടായത്. പാലാ രൂപതയ്ക്ക്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരുംസന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയുംസ്വന്തം.1950 ജൂലൈ 25നാണ് പന്ത്രണ്ടാം പീയൂസ് മാര്‍പ്പയുടെ തിരുവെഴുത്ത് വഴിയാണ് പാലാരൂപത സ്ഥാപിതമായത് .

ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെ സ്ഥാപനം.മാര്‍സെബാസ്റ്റ്യന്‍വയലിലായിരുന്നു പ്രഥമമെത്രാന്‍. 1950-നവംബര്‍ 9ന് റോമിലെവിശുദ്ധത്രേസ്യായുടെ ദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍
എവുജിന്‍ടിസറന്റ് സെബാസ്റ്റ്യന്‍ വയലിനെ മെത്രാനായിഅഭിഷേകംചെയ്തു. 1951 ജനുവരി 4 നായിരുന്നു രൂപതയുടെ ഉദ്ഘാടനം.

പാലാ, മുട്ടുചിറ, കുറവിലങ്ങാട്,ആനക്കല്ല്(ഭരണങ്ങാനം), രാമപുരം എന്നീ അഞ്ച് ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്.ഫാ.എമ്മാനുവേല്‍മേച്ചേരിക്കുന്നേലിനെ വികാരിജനറലായും ഫാ.മാത്യുകൊട്ടാരത്തുമ്യാലിയെ ചാന്‍സിലറായും ഫാ.സെബാസ്റ്റ്യന്‍മറ്റത്തിലിനെ പ്രൊക്യുറേറ്ററായും ഫാ.പോള്‍പള്ളത്തുകുഴിയെ പഴ്‌സനല്‍സെക്രട്ടറിയായും നിയമിച്ചായിരുന്നു രൂപതയുടെ പ്രവര്‍ത്തനം ആരംഭിച്ചത്.

പിന്നീട് 1973 ഓഗസ്‌ററ് 15ന് മാര്‍ ജോസഫ് പള്ളിക്കപ്പറമ്പിലിനെ സഹായമെത്രാനായി നിയമിച്ചു.1981 മാര്‍ച്ച് 25 ന് അദ്ദേഹം മെത്രാനായിചുമതലയേറ്റു.2004മെയ് 2 ന് മാർ ജോസഫ്കല്ലറങ്ങാട്ട്‌മെത്രാനായും 2012 ഓഗസ്റ്റ് 24 ന്

മാര്‍ജേക്കബ്മുരിക്കന്‍സഹായമെത്രാനായുംനിയമിതനായി.1166 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള രൂപത വൈദികരുടെയുംസന്യസ്തരുടെയും എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നിലാണ്. രണ്ടായിരത്തോളം വൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനംചെയ്യുന്നു.

×