Advertisment

പാലക്കാട് വണ്ടിത്താവളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു;രണ്ടുപേര്‍ക്ക് പരിക്ക്

New Update

പാലക്കാട്: വണ്ടിത്താവളത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍ കാര്‍ത്തിക് (22), തൃശ്ശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് മരിച്ചത്.

Advertisment

publive-image

രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ചുള്ളിപെരുക്കമേട് വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.

വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകന്‍ ദിനേശ് (32), തൃശ്ശൂര്‍ കുന്നംകുളം വേണുവിന്റെ മകന്‍ ദിനേശ് (27) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഒരു ബൈക്കില്‍ മൂന്ന് പേരും, മറ്റേ വണ്ടിയില്‍ രണ്ടുപേരുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

palakadu accident2
Advertisment