Advertisment

നടി പാർവതിക്ക് അഭിനന്ദനങ്ങൾ... രാജിവച്ചത് ഉജ്വല തീരുമാനം !

New Update

publive-image

Advertisment

നടി ആക്രമിക്കപ്പെട്ട കേസ് ഡൽഹിയിലെ നിർഭയ കേസിനു തുല്യം. രണ്ടു സംഭവങ്ങളുടെയും താരതമ്യം സസൂക്ഷ്മം വിശകലനം ചെയ്യുന്നവർക്ക് അതിലെ ഭീതിയുണർത്തുന്ന സമാനതകൾ ഉൾക്കൊള്ളാവുന്നതാണ്.

2012 ൽ ഡൽഹിയിൽ നിർഭയ എന്ന യുവതി സുഹൃത്തിനൊപ്പം ബസ്സിൽ യാത്രചെയ്യവേ 6 പേർചേർന്ന് ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ച് അവളെ അതി നിഷ്ടൂരമായി ഒരു മണിക്കൂർ നേരം പീഡിപ്പിക്കുകയും ഒടുവിൽ ഓടുന്ന ബസ്സിൽനിന്നും അവളെയും സുഹൃത്തിനെയും റോഡിലേക്ക് വലിച്ചെറിഞ്ഞശേഷം പ്രതികൾ കടന്നുകളയുകയുമായിരുന്നു. നിർഭയ പിന്നീട് സിംഗപ്പൂർ ആശുപത്രിയിൽവച്ച് മരണപ്പെട്ടു.

നിർഭയയ്ക്കു നേരിടേണ്ടിവന്ന ക്രൂരതകൾ അതേ രീതിയിലാണ് 2017 ഫെബ്രുവരിമാസം കേരളത്തിൽ വളരെയേറെ കോളിളക്കം സൃഷ്ടിക്കപ്പെട്ട പ്രശസ്തയായ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും ഉണ്ടായത്.

ഷൂട്ടിംഗിനുശേഷം നടി തൃശൂർ നിന്നും എറണാകുളത്തേക്ക് വരുമ്പോൾ ട്രാവലറിൽ ഒരു മണിക്കൂർ നേരമാണ് നിർഭയയെപ്പോലെ ക്രൂരമായ ലൈംഗിക പീഡനത്തിനും ആക്രമണത്തിനും അവർ വിധേയയായത്‌.

ഒരു പറ്റം ഗുണ്ടകളായിരുന്നു ഈ കൃത്യം നിർവഹിച്ചത്. അതിൻ്റെ മുഴുവൻ ദൃശ്യങ്ങളും അവർ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. ഇവിടെയും കൃത്യം നടത്തിയത് 6 പേർ ചേർന്നാണത്രേ. അതിനുശേഷം വാഹനമുപേക്ഷിച്ച് പ്രതികൾ സ്ഥലം വിടുകയും ചെയ്തു.

ട്രാവലറിൽ വച്ച് നടി പ്രാണഭയം മൂലം അവരെ ആക്രമിച്ചവരുടെ ഇoഗിതങ്ങൾക്കും ആജ്ഞകൾക്കും പൂർണ്ണമായും വഴങ്ങിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ നിർഭയയെപ്പോലെ അതിക്രൂരമായ കൂടുതൽ ആക്രമണങ്ങൾക്ക് അവരും വിധേയയാകുമായിരുന്നു. മാത്രവുമല്ല വേണ്ടിവന്നാൽ ഒരു ജീവച്ഛവമായി മാറുകയോ ജീവൻ വരെയോ നഷ്ടമാകുകയും ചെയ്യുമായിരുന്നു.

ഈ സംഭവത്തിന്റെ ആസൂത്രകരെല്ലാം ഇപ്പോൾ കോടിതിയിൽ വിചാരണ നേരിടുകയാണ്. കേസ് വലിച്ചുനീട്ടാനും വഴിതിരിച്ചുവിടാനും ദുർബലമാക്കാനും തെളിവുകൾ നശിപ്പിക്കാനുമൊക്കെ നിരവധി ശ്രമങ്ങൾ നടന്നു. ഇപ്പോഴുമത് തുടരുന്നു.

ഇവിടെയാണ് അമ്മ എന്ന ദിവ്യനാമം വഹിക്കുന്ന താരസംഘടനയുടെ ഔചിത്യം നാം മനസ്സിലാക്കേണ്ടത്. ക്രൂരമായ പീഢനത്താൽ മാനം നഷ്ടപ്പെട്ട ഇരയായ ഒരു നടിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ഓരോ ചുവടിലും ഒപ്പം നിൽക്കേണ്ട സംഘടന, ആ കർത്തവ്യം നിർവഹിച്ചോയെന്ന് ആത്മപരി ശോധന നടത്തണം ?

അവശരായവർക്കുവേണ്ടി ചാരിറ്റി നടത്തുന്നു എന്നവകാശപ്പെടുന്നവർ ഇരയാക്കപ്പെട്ട നടിയോട് എത്ര മാത്രം നീതി പുലർത്തി എന്നതും പരിശോധിക്കട്ടെ ?

എന്തുകൊണ്ട് നടി ഈ പോരാട്ടത്തിൽ ഇന്ന് ഒറ്റയ്ക്കായി ? ആക്രമിക്കപ്പെടുമ്പോൾ അവർ സംഘടനയുടെ സജീവ അംഗമായിരുന്നു എന്നതും ഓർ ക്കേണ്ടതുണ്ട്.

വേണ്ടത്ര പിന്തുണ ലഭിക്കാഞ്ഞതിലാകാം അവർ സംഘടന വിട്ടുപോയത് ? അവരെ കേൾക്കാനോ, സാന്ത്വനിപ്പിക്കാനോ സംഘടന ശ്രമിച്ചിരുന്നോ ? ഇതൊക്കെ പ്രസക്തമായ ചോദ്യങ്ങളാണ്.

അന്ന് നടിയ്ക്കുവേണ്ടി വിലപിച്ചവരും ആത്മരോഷം പൂണ്ടവരുമൊക്കെ മെല്ലെമെല്ലെ മാളത്തിലേക്ക് വലിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ അവൾക്കൊപ്പം എന്ന ഹാഷ്ടാഗ് വരെ നടത്തിയ പല പ്രമുഖരും ഇപ്പോൾ കൂറുമാറിയിരിക്കുന്നു. കൂടെയുണ്ടാകുമെന്നു പരസ്യമായി പ്രഖ്യാപിച്ചവരും മറുകണ്ടം ചാടിക്കഴിഞ്ഞു.

നടിക്ക് പിന്തുണയുമായി അമ്മയിൽ നിന്ന് രാജിവച്ചശേഷം വളരെ പ്രശസ്തരായ കുറേ അഭിനേത്രികൾ ചേർന്ന് രൂപം നൽകിയ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ്) എന്ന സംഘടനകളിലെ താരങ്ങൾക്ക് പിന്നീട് സിനിമയിൽ അവസരങ്ങൾ നഷ്ടമായി.

അവരെ ആരൊക്കെയോ ചേർന്ന് ഒറ്റപ്പെടുത്തി ഒതുക്കിമാറ്റി. ചിലരൊക്കെ അവിടം വിടുകയും ചെയ്തു. എങ്കിലും നടിക്കൊപ്പം അവൾക്ക് നീതിലഭ്യമാക്കാൻ പൂർണ്ണപിന്തുണയുമായി വിരലിലെ ണ്ണാവുന്ന അവർ സധൈര്യം ഇന്നും നിലകൊള്ളുന്നു എന്നത് അഭിനന്ദനീയമാണ്.

അപ്പോഴും അമ്മ എന്ന താരസംഘടനയിൽ പൂർണ്ണ പ്രതീക്ഷയർപ്പിച്ച പാർവ്വതി തിരുവോത്ത് എന്ന നടി സംഘ ടനയിൽത്തന്നെ തുടരുകയായിരുന്നു.

ശ്രീകുമാരൻ തമ്പി സാറിന്റെ ഭാഷയിൽ പറഞ്ഞാൽ "ഒട്ടുo അർഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ എക്സ്ട്രാ നടന്റെ" അനാവശ്യ പരാമർശത്തിൽ കുപിതയായാണ് പാർവ്വതി ഇപ്പോൾ അമ്മയിൽ നിന്ന് രാജിവച്ചിരിക്കുന്നത്.

വളരെ ധീരമായ ഈ നിലപാടിനെ അഭിനന്ദിക്കുന്നു. ഒപ്പം സ്ത്രീകളുടെ അഭിമാനം വാനോളമുയർത്തിയ പാർവ്വതിയുടെ നടപടി സമൂഹത്തിനുതന്നെ മാതൃകയാണെന്നും ഉറച്ചുവിശ്വസിക്കുന്നു.

voices
Advertisment