പതഞ്ജലിയുടെ കൊറോണിൽ ( Coronil ) മരുന്നിനു വിലക്ക് !

പ്രകാശ് നായര്‍ മേലില
Wednesday, June 24, 2020

യോഗഗുരു ബാബാ രാംദേവിൻ്റെ കൊറോണ നിർമ്മാർജ്ജനത്തിനുള്ള മരുന്നെന്നവകാശപ്പെടുന്ന കോറോണിലിന്റെ വിൽപ്പനയും പരസ്യവും കേന്ദ്രസർക്കാർ വിലക്കിയിരിക്കുന്നു. ഈ മരുന്നിന്റെ പൂർണ്ണ വിവരങ്ങളും ,പരീക്ഷണങ്ങളുടെ വിശദശാംശങ്ങളും നൽകാൻ സർക്കാർ പതഞ്ജലിയോടാവശ്യപ്പെട്ടിരിക്കുകയാണ്.

545 രൂപയ്ക്ക് 30 ദിവസത്തെ കോഴ്സായ മൂന്നുതരം മരുന്നുകളടങ്ങുന്ന കിറ്റാണ് പതഞ്‌ജലി തയ്യറാക്കിയിരി ക്കുന്നത്‌. ഒന്ന് കൊറോണിൽ എന്ന ടാബ്‌ലറ്റാണ്. ചിറ്റമൃത്,തുളസി,അശ്വഗന്ധ എന്നിവകൊണ്ടാണ് ഇത് തയ്യറാക്കിയിരിക്കുന്നതത്രേ. കോവിഡ് രോഗികളുടെ പനി,ശ്വസതടസ്സം, തളർച്ചയെല്ലാം മാറ്റി രോഗപ്രതി രോധശേഷി വർദ്ധിപ്പിക്കുന്നുവെന്നാണ് അവകാശവാദം.

രണ്ടാമത്തേത് ശ്വസരി (Swasari ) എന്ന മരുന്നാണ്. ഇത് ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടാനുപകരി ക്കുമെന്നു പറയുന്നു. മൂന്നാമത്തേത് അണു എന്ന ഓയിലാണ്. ഈ ഓയിൽ മൂക്കിലൊഴിക്കാനുള്ളതാണ്.
മൂന്നു ,മരുന്നും ഒന്നിച്ചാണ് കഴിക്കേണ്ടത്.

ഇന്നലെ ബാബാ രാംദേവിൻ്റെ നേതൃത്വത്തിൽ മരുന്ന് ലോഞ്ച് ചെയ്തുകഴിഞ്ഞയുടൻ പതഞ്‌ജലി ആയുർവേദ ലിമിറ്റഡിനോട് ആയുഷ് മന്ത്രാലയം , ഈ കോവിഡ് ഉന്മൂലനമരുന്നുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും അതിനായി നടത്തിയ സാമ്പിൾ പരിശോധന, ക്ലിനിക്കൽ ട്രയൽ എന്നിവയുടെ വിസ്തൃതമായ വിവരങ്ങളും എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ആയുഷ് മന്ത്രാലയത്തിന്റെ അന്വേഷണം പൂർത്തിയാകും വരെ ഈ മരുന്നിന്റെ വിപണവും ,വിജ്ഞാപനങ്ങളും സർക്കാർ നിരോധിച്ചിട്ടുമുണ്ട്.

ഇതുകൂടാതെ ഈ മരുന്നിനു നൽകിയ ലൈസൻസിന്റെ വിവരങ്ങളും മരുന്നിന് നൽകിയ അംഗീകാര ത്തിൻ്റെ വിശദശാംശങ്ങളും ഉത്തരാഖണ്ഡ് സർക്കാരിന്റെ ലൈസൻസ് വിഭാഗത്തോടും ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പദ്ധതികൾക്കും പരീക്ഷണങ്ങൾക്കും നേതൃത്വം നൽകുന്ന Indian Council of Medical Research (ICMR) നുപോലും ഈ മരുന്നിനെപ്പറ്റിയോ അതിൻ്റെ നിർമ്മാണ ത്തെപ്പറ്റിയോ ഇതുവരെ ഒരറിവുമില്ല.

2020 ഏപ്രിൽ 21 ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഓർഡിനൻസ് പ്രകാരം മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ മാത്രമേ കോവിഡ് പ്രതിരോധ മരുന്നുകളുടെ പരീക്ഷണങ്ങളും നിർമ്മാണവും നടത്താൻ പാടുള്ളു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല പതഞ്‌ജലി ഈ മരുന്നിനെപ്പറ്റി നൽകിയിരിക്കുന്ന പരസ്യങ്ങൾ ഡ്രഗ് ആൻഡ് മാജിക് റെമഡീസ് നിയമം 1954 പ്രകാരം നിയമവിരുദ്ധവും അതുകൊണ്ടുതന്നെ കുറ്റകരവുമാണ്.

സാധാരണഗതിയിൽ ഒരു പുതിയ മരുന്ന് വികസിപ്പിച്ചെടുക്കാനും അതിൻ്റെ ക്ലിനിക്കൽ ടെസ്റ്റ് പൂർത്തിയാക്കി മാർക്കറ്റിങ് ആരംഭിക്കാനും ഏറ്റവും കുറഞ്ഞത് മൂന്നുവർഷമെടുക്കും എന്നതാണ് യാഥാർഥ്യം. എന്നാൽ ചില അസാമാന്യസാഹചര്യങ്ങളിൽ ഇതിന്റെ സ്പീഡ് വർദ്ധിപ്പിക്കാവുന്നതാണ്. അപ്പോഴും കുറഞ്ഞത് 10 മാസം മുതൽ ഒരു വർഷംവരെ അതിനും സമയമെടുക്കുമെന്നതാണ്.

ഇവിടെ പതഞ്‌ജലി ഏതാനും ആഴ്ചകൾ കൊണ്ട് കൊറോണിൽ എന്ന മരുന്ന് വിപണിയിലെത്തിച്ച് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. പതഞ്ജലിയും ജയ്‌പ്പൂരിലെ National Institute of Medical Science എന്ന സ്വകാര്യ സ്ഥാപനവും ചേർന്നാണ് മരുന്നിന്റെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതെന്നും 21 ദിവസം കൊണ്ട് 100 രോഗികളിൽ മരുന്ന് പരീക്ഷിച്ചെന്നും 100 % വും വിജയമായിരുന്നെന്നുമാണ് കമ്പനിയുടെ അവകാശവാദം. കേവലം 7 ദിവസം മരുന്ന് കഴിച്ചപ്പോൾ എല്ലാവരും രോഗമുക്തി നേടിയെന്ന് അവകാശ പ്പെടുന്നവർ പക്ഷേ ഒരു മാസത്തേക്കുള്ള മരുന്നാണ് നല്കുന്നത്.

തങ്ങൾ ഇമ്യൂണിറ്റി വർദ്ധിപ്പിക്കാനുള്ള മരുന്നു നിർമ്മിക്കാനാണ് പതഞ്ജലിക്ക് ലൈസൻസ് നൽകിയ തെന്നും മരുന്ന് നിർമ്മിക്കാൻ അനുവാദം നല്കിയിരുന്നില്ലെന്നും ഉത്തരാഖണ്ഡ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.

ഇതുപോലെത്തന്നെ കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ ഫലപ്രദം എന്ന അവകാശ വാദവുമായി നിരവധിയാളുകൾ രംഗത്തുവന്നിരുന്നു, അവർക്കൊന്നും പൂർണ്ണമായ രോഗമുക്തി എന്ന ഉറപ്പുനൽകാൻ കഴിഞ്ഞിട്ടില്ല.

×