പെട്രോൾ-ഡീസൽ വിലവർദ്ധന.ജനാധിപത്യസമൂഹം ഉണരണമെന്ന് സി.എൻ.ശിവദാസൻ

സമദ് കല്ലടിക്കോട്
Tuesday, June 30, 2020

പാലക്കാട്:കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനാധിപത്യ സമൂഹം ഉണരണമെന്നും,കോവിഡിന്‍റെ മറവിൽ എന്തുമാകാം എന്ന ധാർഷ്ട്യമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെന്നും മണ്ണാർക്കാട്ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എൻ.ശിവദാസൻ പറഞ്ഞു.

പെട്രോൾ-ഡീസൽ വിലവർദ്ധനവിനെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും കരിമ്പ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കല്ലടിക്കോട് പോസ്റ്റ്ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡിന്റെ മറവില്‍ കോൺഗ്രസ് നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നു. ജനജീവിതം ദുരിതപൂർണ്ണമാക്കുന്നു.കോൺഗ്രസിന്‍റെ ധാർമിക പ്രതിഷേധ സമരങ്ങൾ മുഖവിലക്കെടുത്തില്ലെങ്കിൽ രൂക്ഷമായ സമരപരിപാടികൾ കാണേണ്ടി വരുമെന്നും സമരനേതാക്കൾ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കെ.കെ.ചന്ദ്രൻ അധ്യക്ഷനായി.യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാൻ ആന്‍റണി മതിപ്പുറം,സി.കെ.മുഹമ്മദ് മുസ്തഫ,മാത്യു കല്ലടിക്കോട്,സജീവ്ജോർജ്,ഹബീബ്,രാജി പഴയകളം,ബിന്ദുപ്രേമൻ,രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

×