മുഖക്കുരു വന്നാലും പോയാലും വിഷമമാണ്. മുഖത്ത് അതൊരു പാട് അവശേഷിപ്പിക്കും. എത്ര ശ്രദ്ധിച്ചാലും മുഖക്കുരു യൗവ്വനത്തിലെ വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. അതു വരികതന്നെ ചെയ്യും. ഹോര്‍മോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ഇതിനുള്ളിലെ ബാക്ടീരിയകളെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ മുഖമാകെ അതു പടര്‍ത്തുകതന്നെ ചെയ്യും. ഈ ബാക്ടീരിയകളെ ഒഴിവാക്കാന്‍ മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതു മാത്രമാണ് മാര്‍ഗ്ഗം.
മുഖക്കുരു മാറ്റാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍
1. ചര്‍മ്മസംരക്ഷണമാണ് പ്രധാനം. നിത്യേന വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ് ഉപയോഗിക്കണം. മുഖം വൃത്തിയാക്കുകയെന്നതു തന്നെ മുഖ്യം. ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ആഴ്ചയില്‍ രണ്ടുദിവസം സ്‌ക്രബ് ഉപയോഗിച്ച് മൃദുകോശങ്ങള്‍ നീക്കം ചെയ്യാം. മോസ്ച്ചറയിസിങ്ങ് ക്രീം മൃദുവായി ഉപയോഗിക്കുന്നതും നല്ലതാണ്. അധികം വെയില്‍, പൊടി എന്നിവ കൊള്ളാതെ ശ്രദ്ധിക്കുക.
2. മുഖക്കുരു വന്നാല്‍ ചെയ്യേണ്ടത്, ചെറുനാരങ്ങ രണ്ടായി മുറിച്ചു മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും. വെയിലത്ത് ഇറങ്ങുമ്പോള്‍ സണ്‍ക്രീം ലോഷന്‍ ഉപയോഗിക്കണം.
3. മുഖക്കുരുകൊണ്ട് വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉരുളക്കിഴങ്ങ് മുറിച്ച് മുഖക്കുരുവിന് മുകളിലായി പത്തു മിനിറ്റ് വയ്ക്കുക. തണുത്ത വെള്ളത്തില്‍ മുഖം കഴുകി, മൃദുവായി ഒപ്പുക.
4. മുഖക്കുരുവിന്റെ തുടക്കമാണെങ്കില്‍ മുഖം ഐസ് ഉപയോഗിച്ച് കഴുകുന്നത് നന്നായിരിക്കും. മുഖക്കുരു മാത്രമല്ല, ചൂടുകുരുവിനും ഇതൊന്നു പരീക്ഷിക്കാവുന്നതാണ്.
5. മുഖക്കുരുവിന് എല്ലാവരും നിര്‍ദ്ദേശിക്കുന്നത് തേന്‍ ആണ്. എന്നാല്‍ ശുദ്ധമായ തേന്‍ തന്നെയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കണം. ഇത് നല്ലൊരു ബാക്ടീരിയ നാശിനിയാണ്. കിടക്കുന്നതിന് മുന്‍പ് തേന്‍ പുരട്ടുകയും രാവിലെ കഴുകിക്കളയുകയും ചെയ്യുക.
6. എണ്ണമയമാണ് മുഖക്കുരുവിനെ കൊണ്ടുവരുന്നത്. ഇതൊഴിവാക്കാന്‍ ശര്‍ക്കര തേക്കുന്നതും ഗുണം ചെയ്യും. മാസത്തില്‍ രണ്ട് തവണ ഇങ്ങനെ ശര്‍ക്കര ഉപയോഗിച്ച് മസ്സാജ് ചെയ്തു നോക്കൂ, പ്രയോജനം ലഭിക്കും.
7. മുഖക്കുരു പടരാതിരിക്കാന്‍ പുതിന നീരോ പുതിന എണ്ണയോ മുഖത്ത് പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.
8. മുഖക്കുരു വല്ലാതെ പടര്‍ന്നിട്ടുണ്ടെങ്കില്‍ തേന്‍, കറുവാപ്പട്ട, ജാതിക്ക എന്നിവ ചേര്‍ത്ത് പേസ്റ്റുണ്ടാക്കി 30 മിനിറ്റ് മുഖത്തു പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
9. ഭക്ഷണക്രമീകരണം ശീലമാക്കുക. പഞ്ചസാര നിറഞ്ഞ ബേക്കറി സാധനങ്ങള്‍ ഒഴിവാക്കുക. ഒപ്പം വറുത്തതും പൊരിച്ചതും നിശ്ശേഷം ഉപേക്ഷിക്കാം. പഴങ്ങള്‍ ധാരാളമായി കഴിക്കുക. മുഖം എപ്പോഴും തണുപ്പിക്കുക.
10. മുഖസൗന്ദര്യം നിലനിര്‍ത്താന്‍ നിത്യേന എട്ട് മുതല്‍ പത്തു ഗ്ലാസ്സ് വെള്ളം ഇടവിട്ടു കുടിക്കുന്നതു ശീലമാക്കുക.
ചര്‍മ്മകാന്തിക്കുവേണ്ടിയുള്ള ഈ നിര്‍ദ്ദേശങ്ങള്‍ പരീക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ് ഇവയുടെ ഫലമുണ്ടാകുന്നത്. ഒരു ചര്‍മ്മവിദഗ്ദ്ധന്റെ നിര്‍ദ്ദേശം സ്വീകരിക്കുന്നതു എപ്പോഴും നല്ലതാണ്.