കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വദേശിവത്കരണം; തൊഴില്‍ പട്ടിക ഡിസംബര്‍ ആദ്യ വാരം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, November 22, 2020

കുവൈറ്റ് സിറ്റി: 2020/2021 സാമ്പത്തിക വര്‍ഷത്തില്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കേണ്ട തൊഴില്‍ വിഭാഗങ്ങളുടെ വിശദാംശങ്ങള്‍ കുവൈറ്റ് വിദ്യാഭ്യാസമന്ത്രാലയത്തിന് ഡിസംബര്‍ ആദ്യവാരം ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ചില സ്റ്റാഫുകളെയും ഇത് ബാധിക്കും.

അതേസമയം, സീനിയോറിറ്റി അടിസ്ഥാനമാക്കിയുള്ള ജീവനക്കാരുടെ പ്രമോഷന്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സീനിയോറിറ്റിയുമായി ബന്ധമില്ലാത്ത പ്രമോഷനുകള്‍ മാര്‍ച്ച് 31ന് നടത്തും.

പുതിയ അധ്യാപകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അഭിമുഖം ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധി മൂലമാണ് അഭിമുഖം താത്കാലികമായി നിര്‍ത്തിവച്ചത്.

×