ന്യൂഡല്‍ഹി: ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഇന്ന് നടന്നതടക്കമുള്ള ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമുണ്ടെന്നും കൊലപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
I strongly condemn the recent terrorist attacks in France, including today's heinous attack in Nice inside a church. Our deepest and heartfelt condolences to the families of the victims and the people of France. India stands with France in the fight against terrorism.
— Narendra Modi (@narendramodi) October 29, 2020
നീസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയുടെ തലയറുത്ത നിലയിലായിരുന്നു. നോത്ര ദാം പള്ളിയിലും സമീപത്തുമായാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ പ്രതികരിച്ചു. അക്രമിയെ പിടികൂടിയിട്ടുണ്ട്.