പി എം എഫ് സൗദി ദേശീയ ദിനഘോഷം സംഘടിപ്പിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍
Thursday, September 24, 2020

റിയാദ് :സൗദി അറേബ്യയുടെ തൊണ്ണൂറാമത് ദേശീയ ദിനം പ്രവാസി മലയാളി ഫെഡറെഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു.സമൂഹിക അകലം പാലിച്ച് ബത്ഹയിലെ അപ്പോളോ ഡെമോറ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ ദേശീയ പതാക ക്യാപ്റ്റൻ മുത് ലഖ് ഫൈഹാൻ അൽ മുത്തൈരി ഉയർത്തി. ഇതാദ്യമായാണ് ഒരു പ്രവാസി സംഘടന ദേശീയ പതാക ഉയർത്തി ദേശീയ ദിനം ആഘോഷിക്കുന്നത്.

തുടർന്ന്‍  കേക്കും മിഠായിയും  പച്ച ലഡ്ഡുവും പങ്കെടുത്തവർക്ക് വിതരണം ചെയ്തു. തുടർന്നു ഡെമോറോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം പി എം എഫ് ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം ഉദ്‌ഘാടനം ചെയ്തു. കോഡിനേറ്റർ മുജിബ് കായംകുളം അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ്  ഷാജഹാൻ ചാവക്കാട് ആമുഖ പ്രസംഗം നടത്തി.ക്യാപ്റ്റൻ മുത് ലഖ് ഫൈഹാൻ അൽ മുത്തൈരി, അബു ഹാലി അൽശംരി എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.

റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്‍റ് വി. ജെ നസ്റുദ്ധിൻ മുഖ്യ പ്രഭാഷണം നടത്തി. ശിഹാബ് കൊട്ടുകാട്, അലവി കുട്ടി ഒളവട്ടൂർ,  ഷാജി സോണ, നൗഷാദ് വെട്ടിയാർ, റിയാദ് ഹെല്പ് ഡസ്ക് ഭാരവാഹികൾ നൗഷാദ്, നവാസ് കണ്ണൂർ, റഫീഖ് തങ്ങൾ, നൗഫൽ, സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൺ മാർക്കോസ്, സന്തോഷ്‌ മതിലകം, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം വാലിലപ്പുഴ, അസ്‌ലം പാലത്ത്, റസ്സൽ, അലി എ കെ റ്റി , അൽ ഗുവയ്യ യൂണിറ്റ് ഭാരവാഹികളായ റ്റിമ്മി ജോയ്കുട്ടി, പ്രേമൻ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നസീർ തൈക്കണ്ടി, മുഹമ്മദ്‌ സിയാദ്, റൗഫ് ആലപ്പിടിയൻ, ആച്ചി നാസർ,ജിജി ബിനു, സിമി ജോൺസൺ, സഗീർ, അലിം, സുബൈർ, ഷാഹിന അബ്ദുൽ അസിസ് , സാബു, റയീസ്, മെൽബൻ, ഹൈഫ മെഹ്റിൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. ജനറൽ സെക്രട്ടറി ജിബിൻ സമദ് കൊച്ചി സ്വാഗതവും ട്രഷറർ ബിനു. കെ തോമസ് നന്ദിയും പറഞ്ഞു.

×