പോക്‌സോ കേസ് പ്രതിയെയും കൊണ്ട് പൊലീസ് പോയത് ബൈക്കില്‍; പെട്രോള്‍ പമ്പില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇറങ്ങിയോടി പ്രതി; പിന്നാലെ പൊലീസും; വീഡിയോ

നാഷണല്‍ ഡസ്ക്
Tuesday, September 15, 2020

ലഖ്‌നൗ: പോക്‌സോ കേസ് പ്രതിയെയും കൊണ്ട് ബൈക്കില്‍ പോയ പൊലീസിന് കിട്ടിയത് എട്ടിന്റെ പണി. വാഹനം പെട്രോള്‍ പമ്പില്‍ നിര്‍ത്തിയപ്പോള്‍ പ്രതി ഇറങ്ങി ഓടുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ലഖിംപൂരിലാണ് സംഭവം നടന്നത്. ഹിരലാല്‍ എന്ന പ്രതിയാണ് പൊലീസിനെ വെട്ടിച്ച് ഓടിയത്. ഒരു പൊലീസ് കോണ്‍സ്റ്റബിളും ഹോം ഗാര്‍ഡുമായിരുന്നു പ്രതിയുമായി സ്റ്റേഷനിലേക്ക് പോയത്.

പ്രതി വണ്ടിയില്‍ നിന്ന് ഇറങ്ങി ഓടിയതിനെ തുടര്‍ന്ന് പൊലീസുകാരനും ഇറങ്ങിയോടി. ഏറെ നേരെ തെരഞ്ഞെങ്കിലും പ്രതിയെ കണ്ടുകിട്ടിയില്ല. ഒടുവില്‍ തിങ്കളാഴ്ച ഉച്ചയോടെ പ്രതിയെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസിന് വീഴ്ച സംഭവിച്ചതായി ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ജോലിയില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

×