ഞാൻ…(കവിത)

Tuesday, October 6, 2020

ബെന്നി ജി മണലി

എൻ നാവെന്തിനു നിങ്ങൾ മുറിച്ചു മാറ്റി
ഞാനൊന്നും ഓതില്ല നിനക്കെതിരെ
എൻ കണ്ഠമെന്തിനു തച്ചുടച്ചു
ഉരിയാടില്ലായിരുന്നു ഏതുമേ ഞാൻ

തച്ചുടച്ചു എൻ മേനിയെല്ലാം
വിവസ്ത്രയാക്കി എന്നെ നിങ്ങൾ
മാനവും അഭിമാനവുംഇല്ലാതെ ഞാൻ
ഏന്തി നടന്നു എൻ വീട്ടിലേക്ക്

പിന്തുടർന്എന്നെ വയലിലൂടെ
കല്ലുകൾ കൊണ്ട് എറിഞ്ഞു വീഴ്ത്തി
തല്ലി ചതച്ചു എൻ നട്ടെല്ല് നിങ്ങൾ
കണ്ണുകൾ രണ്ടും ചൂഴ്ന്നെടുക്കാൻ

വേദന കൊണ്ട് ഞാൻ പിടഞ്ഞു വീണു
എൻ ചുണ്ടുകൾ രുധിര നദികളായി
കണ്ണുനീർ അറ്റുപോയി മിഴി ഇണയിൽ
ശബ്ദമോ അറ്റുപോയി തൊണ്ടയതിൽ

കൊന്നു നിങ്ങൾ എന്നെ പച്ചയായി
എനിക്കായി ആരുമേ വന്നതില്ല
ആട്ടി പായിച്ചു വന്നവരെ
തല്ലി ചതച്ചു എൻ വീട്ടുകാരെ

കത്തി കരിച്ചു എൻ മേനി നിങ്ങൾ
കണ്ടിലെൻമേനി ആരുമാരും
അസ്ഥിത്തറ പോലും അന്യമായി
എന്തൊരു ഞാൻമം ആണ് എന്നുടേതു …

×