Advertisment

കണ്ണെടുക്കാൻ കഴിയാത്ത സൗന്ദര്യം (കവിത)

author-image
admin
Updated On
New Update

അഷ്‌റഫ് കാളത്തോട്‌

Advertisment

publive-image

തിവിശിഷ്ടമായ പരവതാനിയിൽ

ഇരുന്നു കൊണ്ട് അവൾ

ഏങ്കോണിച്ചു നിവരുന്ന കാഴ്ച

അനുഭൂതിദായകമായിരുന്നു

അത് എഴുപതുകാരനിൽ

ചില ചിന്തകൾ ഉയർത്തി

പ്രായം കൊണ്ട് ഉണങ്ങിപ്പോയിരുന്ന

അയാളുടെ ദേഹത്തെ ചില്ലകൾ

മണലാരണ്യത്തെ പുൽകിയ

ഇളം കാറ്റ് പോലെ

ജിൽ ജിൽ ജില്ലെന്നു ചാറിയ

ചെറുമഴയിൽ പൊടിക്കാൻ തുടങ്ങി

വിചാരങ്ങളുടെ ഘോഷയാത്രായിൽ

അയാൾ തരളിതനായി

മൂരി നിവർന്ന ദേഹത്തിൻ്റെ വളവുകൾ നീങ്ങി

ആകാശത്തിൽ പറക്കുന്ന ഗരുഡ വേഗം നേടിയ

മനസ്സിന്റെ ത്രാണിയിൽ

അയാൾ ഒരു പതിനേഴുകാരനായിത്തീർന്നു..

ചിറകുകൾ വെച്ച അനുരാഗത്തിൻ്റെ

ഇടർച്ചകളില്ലാത്ത വഴിയിൽ

ഭൂതകാലം തുള്ളുമ്പോൾ ദേഹം

അതിനോടൊപ്പം സഞ്ചരിക്കുവാൻ

ആകാതെ വിശ്രമത്തിനുള്ള വഴിക്കല് തിരഞ്ഞു..

ഇതു വരെ കേൾക്കാത്ത

പുന്നാരങ്ങൾ കാതിൽ മർമ്മരം കൊണ്ടു..

വികാരങ്ങളുടെ സ്വർഗീയത ഉടലിൽ

തുന്നിച്ചേർക്കുകയും തല

നരകളിൽ നീർച്ചാലുകൾ പൊട്ടി

മുടികൾ കാർമേഘങ്ങളെ കീഴടക്കുകയും

കണ്ടാൽ കണ്ണെടുക്കാൻ കഴിയാത്ത

വിധം സൗന്ദര്യം അവനിൽ വഴിയുകയും ചെയ്തതോടെ

തരുണികൾ മത്സരിക്കുകയുമായിരുന്നു ..

Advertisment