Advertisment

കവിത "പൊരുളറിയാക്കഥകൾ" മഞ്ജുള ശിവദാസ്‌.

author-image
admin
New Update

publive-image

Advertisment

ഇഹകർമ്മ ഫലങ്ങളതേകാൻ-

പരലോകത്തിരുമുറിയത്രേ.

ഉലകിതിലൊരു വിരുതൻ ചൊല്ലിയ-

കഥയിൽ പതിരില്ലാപോലും.

അതിലൊന്നൊരു ഇടിമുറിയാത്രേ-

പാപികളുടെ തടവറയാത്രേ,

മറ്റതിനുടെ പേരോ സ്വർഗം-

സത്കർമികളവിടാണത്രേ.

ചിലപാപികൾ തൻചെയ്തികളിലെ-

തെറ്റേതെന്നറിയാതുഴറി,

ഒരുവൻ തൻ സത്കർമ്മങ്ങൾ-

മറ്റൊരുവനു പാപം പോലും.

പ്രാരാബ്ദച്ചുമടേറ്റുന്നവനു-

പജീവന മാർഗമതേതോ,

ശരികേടുകൾ കാണാനാമോ-

പൊരുളീശനുമറിയുകയില്ലേ.

ശരിതെറ്റുകൾ പാറ്റിയിരുന്നാൽ-

പശി കെട്ടിടുമെങ്കിലതാട്ടെ,

പ്രാരാബ്ദച്ചുമടുകളൊക്കെ-

യിറക്കീടാനൊക്കുകിലാട്ടെ.

ഊക്കുള്ളവരോങ്ങിവിധിയ്ക്കും-

ഉർവ്വിയിലെ പുണ്ണ്യ പുമാന്മാർ,

ഉശിരില്ലാത്തവനോ ഇഹവും-

പരലോകവുമൊരുപോൽ നരകം.

ഉയിരകലും നേരത്തണയാൻ-

സ്വർഗത്തിലിടം തരമാക്കാൻ,

തൻ കഥയിലെ ഉടയവനേയും-

തൻ പക്ഷത്താക്കിയ വിരുതർ.

ഇതിനിടയിലൊരിടമില്ലാതെ,

കഥയൊന്നുമറിഞ്ഞീടാത്തവർ.

അവരൊക്കെയുമെവിടാണാവോ,

സ്വർലോകത്തിടമുണ്ടാവോ!!

വിലപേശാനറിയാത്തവരുടെ,

കഥമെനയാനറിയാത്തവരുടെ,

കർമ്മത്തിനു വിലയില്ലെന്നോ,

സ്വർഗത്തിലുമിടമില്ലെന്നോ!!

Advertisment