കപടതയുടെ അന്ത്യം

Sunday, November 1, 2020

ഹരിച്ചന്ദ്രനെപ്പോലെ
വാക്കിലും നോക്കിലും
സത്യത്തിൻകൂട-
പ്പിറപ്പു പോലെ.
കപടതയിൽമുക്കിയ
വാക്ക്ശരങ്ങളുതിർക്കുന്നു
കടലോകത്തിലെ
ന്യായാധിപൻ.

നുണകളാൽ തീർത്തോരു
സാമ്രാജ്യത്തിനുത്തമൻ
കുപ്രചാരകൂട്ടത്തിൻ
പടത്തലവൻ.
മനുഷ്യകുലത്തിനു
കളങ്കമായ്തീർന്നവൻ
മാറാത്തവ്യാധിയായ്
പടരുന്നവൻ.

നീയാണുയദുകുല
നാശത്തിൻകാരണം
കൗരവർക്കുമുന്നിലെ
സൂത്രധാരൻ !
മനുഷ്യനോ മൃഗമോ –
ചെകുത്താനോനിയെന്നു
സ്വയംവിലയിരുത്തുവാൻ
നേരമായി.

പാണ്ഡവർഭൂമിയിൽ
ധർമ്മത്തെത്തേടുമ്പോൾ
അധർമ്മത്തിൽശയ്യയിൽ
ശയിച്ചുനീയും.
ന്യായത്തെമറച്ചുനീ
അന്യായംതേടുമ്പോൾ
തത്കാലമന്യായം
ജയിച്ചിടുന്നു!

യഥാർത്ഥന്യായങ്ങൾ
മറനീക്കിവരുമെന്നു
ദുര്യോധനമനസ്സിൽ
തെളിഞ്ഞതില്ല.
ജീവസംരക്ഷകൻ
ഭീഷ്മരാം പിതാമഹൻ
ഇനിയൊരുജന്മം
ജനിക്കുകില്ല.

സ്വനാശത്തിൻചുക്കാൻ
പിടിച്ചുനീയീയുലകിൽ
അനുഭവിച്ചുതീർക്കേണ്ട
വിധിയാണിത് !
കൗരവകുലത്തിന്റെ
നാശത്തിനായ്ജനിച്ചവൻ
ദുര്യോധനനാണെന്ന –
താലത്ഭുതമില്ല…!!

×