Advertisment

ഇടനിലക്കാരൻ

author-image
സത്യം ഡെസ്ക്
Updated On
New Update

ഇടയിൽ കൂട്ടത്തിൽ ചേരുന്നവൻ

ഇടനിലക്കാരൻ .

Advertisment

publive-image

പാതിമുറിഞ്ഞ സന്ദേശങ്ങളെ

മുഴുമിപ്പിക്കുന്നവൻ.

അവനവനിഷ്ടംപോൽ ചേരുവകൾ

ചേർക്കുന്നവൻ.

മാമായെന്നും പിമ്പെന്നും വിളിപ്പേരിൽ

അറിയപ്പെടുന്നവൻ .

കച്ചവടങ്ങളിൽ കഴുത്തറപ്പൻ

കമ്മീഷനടിക്കുന്നവൻ.

പണക്കാരുടെ വിളയിടങ്ങളിൽ

ഇഷ്ടതോഴൻ .

എല്ലാത്തിനെയും ലാഭക്കണ്ണോടെ

കാണുന്നവൻ .

ഒരിക്കൽപോലും മേലനങ്ങി

പണിയെടുക്കാത്തവൻ .

വടിവൊത്തവസ്ത്രത്തിൽ ചുളിവുകൾ

വീഴാതെനോക്കുന്നവൻ.

കപടസ്നേഹത്താൽ ഏവരെയും

കുഴിയിൽവീഴ്ത്തുന്നവൻ.

ജീവിതയാത്രയിൽ ഏവരെയും

കൂടെകൂട്ടുന്നവൻ .

ഒരിക്കൽപോലും അറുത്തകൈക്ക്‌

ഉപ്പുതേക്കാത്തവൻ.

കൂടെകിടക്കാൻ കൂട്ടുതേടുമ്പോൾ

ഒഴിവാക്കേണ്ടവനിവൻ ഇടനിലക്കാരൻ .

ഹരിഹരൻ പങ്ങാരപ്പിള്ളി

poem
Advertisment