Advertisment

ഒരു ദിവാ സ്വപ്നം

author-image
സത്യം ഡെസ്ക്
Updated On
New Update

ഭ്രാന്തമായ് ചിന്തിച്ചു പോകുന്നു ഞാൻ വൃഥാ

ഭ്രാന്തനായ് തീർന്നു പോയെങ്കിലെന്ന്

ഭ്രാതാക്കളൊക്കവേ നഷ്ടമായിത്തീർന്നു

ഭൂവിതിൽ ജീവിതം വ്യര്ഥമായീടുന്നു

Advertisment

അന്തിക്കു കൂട്ടാകുമെന്നു നിനച്ചവർ

അടിമ പോൽ കാണുന്നു എന്നെയിന്നു

അനുഭവം ഗുരുവെന്ന നഗ്ന സത്യം

അനുഭവേദ്യമായ് തോന്നുന്നിന്

അവനിയിതിൽ ശേഷിക്കും കാലമതു

അഭിനിവേശങ്ങളാൽ മറികടക്കാൻ

ആവതല്ലെന്നുള്ള സത്യവും ഞാൻ

അറിയുന്നു കീഴടങ്ങീടുന്നു ഞാൻ

ഇനിയെത്ര കാലം ഞാൻ താണ്ടീടണം

ഇത്തിരിയുള്ളോരീ മർത്യ ജന്മം

ഇല്ല എനിക്കിനി മോഹങ്ങളൊന്നുമേ

ഈ ലോക ജീവിത സരണിയിതിൽ

അറിയാതെ തെളിയാതെ ചൊന്നതെല്ലാം

അറം പറ്റും വാക്കുകൾ ആയിത്തീർന്നോ

ആറടി മണ്ണിലേക്ക് ഇഴുകി ചേരാൻ

ആരെങ്കിലും ഒന്നു അനുഗ്രഹിക്കു

 

publive-image

ബാലകൃഷ്ണൻ മൂത്തേടത്

poem
Advertisment