സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനാണ് പോലീസ് നിയമഭേദഗതി കൊണ്ടുവന്നത് ;കുറവുകള്‍ പരിശോധിക്കുമെന്ന് എം എ ബേബി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, November 22, 2020

തിരുവനന്തപുരം:  പൊലീസ് നിയമ ഭേദഗതിയില്‍ നിരവധി എതിര്‍പ്പുകള്‍ വരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എംഎ ബേബി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനാണ് പോലീസ് നിയമഭേദഗതി കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് നടപ്പിലാക്കുന്നതിന് മുമ്പ് വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.അപമാനം, അപകീര്‍ത്തി, ഭീഷണി, അധിക്ഷേപം എന്നിവ ഏത് വിനിമയ ഉപാധി വഴി പ്രസിദ്ധീകരിച്ചാലും പ്രചരിപ്പിച്ചാലും കേസാകും എന്നതാണ് ഭേദഗതി.

എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്ശനവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് പുതിയ ഭേദഗഗതിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

×