കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാരെ അസഭ്യം പറഞ്ഞ് പൊലീസ്; വീഡിയോ

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, November 22, 2020

കണ്ണൂര്‍: ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കു നേരെ സിഐയുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് സി.ഐ വിനീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അസഭ്യവര്‍ഷം ചൊരിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, അനധികൃതമായി റോഡരികില്‍ കച്ചവടം നടത്തിയവര്‍ക്കെതിരെ വ്യാപാരികളുടെ പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും രണ്ട് പേര്‍ മാത്രമാണ് മാറാന്‍ തയ്യാറാകാതിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചവയാണെന്നും പൊലീസ് പറഞ്ഞു.

×